24.6 C
Iritty, IN
December 1, 2023
  • Home
  • Kottiyoor
  • കൊട്ടിയൂരില്‍ മൂന്നര കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു
Kottiyoor

കൊട്ടിയൂരില്‍ മൂന്നര കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു

കൊട്ടിയൂര്‍: സംസ്ഥാന ടൂറിസം വകുപ്പി​‍ൻെറ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിർമിക്കുന്ന പദ്ധതികളുടെ നിർമാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൊട്ടിയൂര്‍ ദേവസ്വം ഓഫിസിനു സമീപത്തായി ഗാലറി ആൻഡ്​​ ഹെറിറ്റേജ് സൻെറര്‍ കം നടവഴി, ട്രെയിനിങ്​ ആൻഡ്​ പെര്‍ഫോമന്‍സ് സൻെറര്‍, ഡെയ്ലി മാര്‍ക്കറ്റ്, വീക്കൻറ്​ മാര്‍ക്കറ്റ്, കോഫീ കീയോസ്‌ക്, പശുതൊഴുത്ത് എന്നീ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഗാലറി ആൻഡ്​ ഹെറിറ്റേജ് സൻെറര്‍ കം നടവഴിക്ക് 1.67 കോടി രൂപയും, ട്രെയിനിങ്​ ആൻഡ്​​ പെര്‍ഫോമന്‍സ് സൻെററിനായി 83,54,220 രൂപയും ഡെയ്ലി മാര്‍ക്കറ്റ്, വീക്കൻറ്​ മാര്‍ക്കറ്റ് എന്നിവക്കായി 94,75812 രൂപയും കോഫീ കീയോസ്‌കിനായി 19 ,83 ,931 രൂപയും പശുതൊഴുത്തിനായി 7,92,882 രൂപയും ആണ് അനുവദിച്ചത്. കെല്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ എ.കെ കണ്‍സ്ട്രക്​ഷന്‍ എറണാകുളം എന്ന കമ്പനിക്കാണ് നിർമാണ ചുമതല. അടുത്ത മാസത്തോടെ നിർമാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം

Related posts

രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ​മ​ഹോ​ത്സ​വം ഹ​രി​ത ഉ​ത്സ​വ​മാ​ക്കി ന​ട​ത്തും

Aswathi Kottiyoor

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി യുവമോർച്ച പേരാവൂർ മണ്ഡലം കമ്മറ്റി തിരംഗ റാലി സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox