24.4 C
Iritty, IN
July 3, 2024
  • Home
  • Kottiyoor
  • കൊട്ടിയൂരില്‍ മൂന്നര കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു
Kottiyoor

കൊട്ടിയൂരില്‍ മൂന്നര കോടിയുടെ നിര്‍മാണം പുരോഗമിക്കുന്നു

കൊട്ടിയൂര്‍: സംസ്ഥാന ടൂറിസം വകുപ്പി​‍ൻെറ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിർമിക്കുന്ന പദ്ധതികളുടെ നിർമാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൊട്ടിയൂര്‍ ദേവസ്വം ഓഫിസിനു സമീപത്തായി ഗാലറി ആൻഡ്​​ ഹെറിറ്റേജ് സൻെറര്‍ കം നടവഴി, ട്രെയിനിങ്​ ആൻഡ്​ പെര്‍ഫോമന്‍സ് സൻെറര്‍, ഡെയ്ലി മാര്‍ക്കറ്റ്, വീക്കൻറ്​ മാര്‍ക്കറ്റ്, കോഫീ കീയോസ്‌ക്, പശുതൊഴുത്ത് എന്നീ കെട്ടിടങ്ങളുടെ നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഗാലറി ആൻഡ്​ ഹെറിറ്റേജ് സൻെറര്‍ കം നടവഴിക്ക് 1.67 കോടി രൂപയും, ട്രെയിനിങ്​ ആൻഡ്​​ പെര്‍ഫോമന്‍സ് സൻെററിനായി 83,54,220 രൂപയും ഡെയ്ലി മാര്‍ക്കറ്റ്, വീക്കൻറ്​ മാര്‍ക്കറ്റ് എന്നിവക്കായി 94,75812 രൂപയും കോഫീ കീയോസ്‌കിനായി 19 ,83 ,931 രൂപയും പശുതൊഴുത്തിനായി 7,92,882 രൂപയും ആണ് അനുവദിച്ചത്. കെല്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ എ.കെ കണ്‍സ്ട്രക്​ഷന്‍ എറണാകുളം എന്ന കമ്പനിക്കാണ് നിർമാണ ചുമതല. അടുത്ത മാസത്തോടെ നിർമാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം

Related posts

കൊട്ടിയൂർ സ്വദേശി കാനഡയിൽ ബോട്ടപകടത്തിൽ മരണപ്പെട്ടു.

Aswathi Kottiyoor

കൊട്ടിയൂര്‍ താഴെ പാല്‍ച്ചുരം പട്ടികവര്‍ഗ കോളനിയില്‍ പണിത രണ്ട് വീടുകളുടെ താക്കോല്‍ദാനം നടന്നു.

Aswathi Kottiyoor

രോഹിണി ആരാധന കഴിഞ്ഞു; ആദ്യ പായസ നിവേദ്യം ഇന്ന് (12 ജൂൺ 2021)

Aswathi Kottiyoor
WordPress Image Lightbox