ഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ആറു ദിവസത്തേക്കാണ് ഡൗൺ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 10 മണി മുതൽ ലോക് ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിവരെയാണ് ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾ നിലവിലുള്ള സ്ഥലങ്ങളിൽ തന്നെ തുടരണം. അതിർത്തി പ്രദേശങ്ങളിൽ ഗതാഗത നിരോധനം പ്രഖ്യാപിച്ചു. വിവാഹങ്ങൾക്ക് 50 പേരെ മാത്രമേ അനുവദിക്കൂ. വിവാഹങ്ങളിൽ പങ്കെടുക്കാൻ ഇ-പാസ് നിർബന്ധമാണ്. ഐസിയു കിടക്കകളുടെ രൂക്ഷമായ ജാമ്യവും സംസ്ഥാനം നേരിടുന്നതായി കേജ്‌രിവാൾ അറിയിച്ചു.