തിരുവനന്തപുരം:കോവിഡ് നിയന്ത്രണ നടപടികൾ പൊലീസ് ശക്തിപ്പെടുത്തി. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും വ്യാപകമായി പിഴ ഇൗടാക്കിത്തുടങ്ങി. ഇതുവരെ മുന്നറിയിപ്പാണ് നൽകിയിരുന്നതെങ്കിൽ ഇനി പിഴ ഇൗടാക്കാനും കേസെടുക്കാനുമാണ് തീരുമാനം. പ്രധാന റോഡുകളിൽ ബാരിക്കേഡ് വെച്ച് പരിശോധനക്കും നിർദേശമുണ്ട്. മൂന്നിലൊന്ന് പൊലീസിനെ കോവിഡ് പ്രതിരോധ ചുമതലകൾക്കായി നിയോഗിച്ചു. കണ്ടെയ്ൻമെൻറ് സോണിൽ കൂടുതൽ കർക്കശമാക്കും. മാർക്കറ്റ് അടക്കമുള്ളവയിലും നിരീക്ഷണം ഉണ്ടാകും.