23.6 C
Iritty, IN
November 30, 2023
  • Home
  • kannur
  • കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം………..
kannur

കെഎസ്ആര്‍ടിസി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം………..

കോഴിക്കോട് :കെ എസ് ആര്‍ ടി സി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം മൂവായിരത്തോളം ബസുകളില്‍ 1530 എണ്ണം ഷെഡില്‍ കയറ്റാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു.
ബസുകള്‍ നിര്‍ത്തിയിടാന്‍ ഏപ്രില്‍ 1 മുതല്‍ സൗകര്യമൊരുക്കണമെന്നു മാര്‍ച് അവസാനയാഴ്ച കോര്‍പറേഷന്‍ അധികൃതരുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്‍കാര്‍ നിര്‍ദേശം.

കോവിഡ് ലോക്ഡൗണിനു ശേഷം സെര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കാത്തത് മൂലമുള്ള യാത്രാദുരിതം രൂക്ഷമാകുന്നതിനിടെയാണു നിലവിലെ കെ എസ് ആര്‍ ടി സി സെര്‍വീസുകളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനം.

Related posts

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 424 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox