26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • 93 സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു
kannur

93 സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു

ക​ണ്ണൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ച് ജി​ല്ലാ​ക​ള​ക്ട​ര്‍ ടി.​വി.സു​ഭാ​ഷ് ഉ​ത്ത​ര​വി​ട്ടു. ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഈ​മാ​സം 30 വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാ​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ര​ണ്ട്, പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ 93 സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ​യാ​ണ് നി​യ​മി​ച്ച​ത്.
കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​യി നി​ല​വി​ലു​ള്ള ആ​രോ​ഗ്യം, റ​വ​ന്യൂ, പോ​ലീ​സ്, ത​ദ്ദേ​ശ സ്ഥാ​പ​ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​ത്തി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ച​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍, പൊ​തു​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക, എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളും (വി​വാ​ഹം, മ​ര​ണം ഉ​ള്‍​പ്പെ​ടെ) ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക, പൊ​തു​പ​രി​പാ​ടി​ക​ള്‍ ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം ദീ​ര്‍​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ട്യൂ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ബീ​ച്ചു​ക​ള്‍, മ​റ്റ് അ​നി​യ​ന്ത്രി​ത വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക, ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും ന​ട​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തു​ക, പൊ​തു​വാ​ഹ​ന​ങ്ങ​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ല്‍ മാ​ത്ര​മേ ആ​ളു​ക​ള്‍ യാ​ത്ര ചെ​യ്യു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ഓ​ട്ടോ, ടാ​ക്‌​സി എ​ന്നി​വ​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ് യാ​ത്ര​ചെ​യ്യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക, പ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ബാ​ങ്ക് എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള എ​സ്എം​എ​സ് (സാ​നി​റ്റൈ​സ​ര്‍, മാ​സ്‌​ക്, സോ​ഷ്യ​ല്‍ ഡി​സ്റ്റ​ന്‍​സിം​ഗ്) സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക, പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ ഹോം​ഡെ​ലി​വ​റി സം​വി​ധാ​നം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ ചു​മ​ത​ല. അ​ട​ച്ചി​ട്ട വേ​ദി​ക​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും പ​ര​മാ​വ​ധി 75 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. ഔ​ട്ട് ഡോ​ര്‍ മീ​റ്റിം​ഗു​ക​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും പ​ര​മാ​വ​ധി 150 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാം. വി​വാ​ഹം, ക​ലാ-​കാ​യി​ക- സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്കും ഇ​തു ബാ​ധ​ക​മാ​യി​രി​ക്കും. ഇ​ഫ്താ​ര്‍ വി​രു​ന്നു​ക​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​തും ഭ​ക്ഷ​ണ​ങ്ങ​ള്‍ പ​ര​മാ​വ​ധി പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​മാ​ണ്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം പ​രി​ശോ​ധി​ക്കേ​ണ്ട​തും പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​മം 1897 പ്ര​കാ​രം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തു​മാ​ണ്. ഇ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കോ​വി​ഡ് 19 ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ​ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Related posts

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ്; കർശന പരിശോധനകൾ നടക്കുന്നു….

Aswathi Kottiyoor

കെ-​റെ​യി​ൽ ക​ല്ലി​ടീ​ൽ; ക​ണ്ണൂ​രി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം

Aswathi Kottiyoor
WordPress Image Lightbox