24.6 C
Iritty, IN
December 1, 2023
  • Home
  • Kelakam
  • കണിച്ചാര്‍ ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്…………
Kelakam

കണിച്ചാര്‍ ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം, രണ്ട് പേര്‍ക്ക് പരിക്ക്…………

കണിച്ചാര്‍:ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം .രണ്ട് പേര്‍ക്ക് പരിക്ക് .മാലൂര്‍ സ്വദേശിയും കേളകം കെ എസ് ഇ ബി ഓഫീസിലെ ലൈന്‍മാനുമായ കോരമ്പത്ത് വിനീഷ്(35),കണിച്ചാര്‍ സ്വദേശി വാത്യാട്ട് എല്‍ദോ(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.തലക്ക് പരിക്കേറ്റ വിനീഷിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും ,എല്‍ദോയെ പേരാവൂര്‍ സൈറസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു അപകടം.കണിച്ചാറില്‍ നിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന എന്‍ഫീല്‍ഡ് ബൈക്ക് ചാണപ്പാറയില്‍ വച്ച് ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയിടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു

Related posts

അടക്കാത്തേട് കരിയം കാപ്പിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടം ഇറങ്ങി ഏക്കര്‍ കണക്കിന് കാര്‍ഷിക വിളകൾ നശിപ്പിച്ചു…………..

Aswathi Kottiyoor

കവർ പ്രകാശനം ചെയ്തു.

Aswathi Kottiyoor

അടക്കാത്തോട്ടിലും നായയുടെ അക്രമം

Aswathi Kottiyoor
WordPress Image Lightbox