• Home
  • Kelakam
  • ലഹരിക്കെണിയിൽ അകപ്പെട്ട് മലയോര മേഖല.
Kelakam

ലഹരിക്കെണിയിൽ അകപ്പെട്ട് മലയോര മേഖല.

പേരാവൂർ: കോവിഡ് സാഹചര്യത്തിൽ അതിർത്തിയിൽ കർശന പരിശോധന കൾക്കിടയിടയിലും കർണ്ണാടകയിൽ തുടങ്ങിയ മറ്റു അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ മലയോര മേഖലയിൽ സജീവമാകുന്നു. ആന്ധ്രപ്രദേശിൽ നിന്നും കർണ്ണാടകയിലെത്തുന്ന ലഹരി വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വൻ തോതിൽ വിൽപ്പന നടത്തുന്നു കൂടുതലായും കണ്ണൂർ ജില്ലയിലെ അതിർത്തി പ്രദേശങ്ങൾ ആയ ഇരിട്ടി , തളിപ്പറമ്പ്, കൊട്ടിയൂർ, കേളകം , പേരാവൂർ മേഖലയിലാണ് ലഹരി വസ്തുക്കൾ ഉപയോഗം വിപണനം എന്നിവ കൂടുതൽ. ബിവറേജസ് കോർപ്പറേഷൻ പ്രവർത്തനം നിലച്ച സാഹചര്യത്തിൽ മലയോര മേഖലയിൽ വ്യാപകമായി വ്യാജമദ്യ നിർമ്മാണം മറ്റ് വീര്യം കൂടിയ ലഹരി വസ്തുക്കൾ എന്നിവ ഉപയോഗം ക്രമാതീതമായി കൂടിയിട്ടുണ്ട് 2021 കാലയളവിൽ പേരാവൂർ പരിധിയിൽ 90 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു എന്ന് എക്സൈസ് ഇൻസ്പെക്ടർ സിനു അറിയിച്ചു. കഞ്ചാവ് ഉൾപ്പെടെയുളള നിരവധി കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ് അതിൽ മാരകമായ വീര്യം കൂടിയ ലഹരി വസ്തുക്കൾ അടുത്തക്കാലത്തായി മലയോര മേഖലയിൽ വ്യാപകമാണ്. ലഹരി വസ്തുക്കളുടെ നിരന്തര ഉപയോഗം മൂലം വീര്യം കൂടിയവ ഉപയോഗിക്കേണ്ട സാഹചര്യത്തിൽ എത്തിച്ചേരുകയും കനത്ത വിലയിലും സുലഭമായി ലഭിക്കുന്നതിനാൽ 30 വയസിനുളളിലെ ചെറുപ്പക്കാർ ഇതിന് അടിമപ്പെടുകയും ചെയ്യുന്നു. പൊതു ജനങ്ങളുടെയും മറ്റു സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും ചേർന്ന് നിരന്തരമായ പ്രവർത്തനത്തിലൂടെ മാത്രമേ ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ സാധിക്കു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂളുകൾ മറ്റ് സംഘടനകൾ മുഖാന്തിരം അവബോധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത് കോവിഡ് മൂലം ഓൺലൈൻ ആയി തുടരുകയാണ് എങ്കിലും കൃത്യമായ പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്താൻ ഉറവിടം അറിയാത്തതും നിരന്തര വെല്ലുവിളി ആണ്. ആദിവാസി വിഭാഗങ്ങളുടെ സ്ഥിതി ചൂഷണം ചെയ്ത് ഊരുകളിൽ വിതരണം, സൂക്ഷിക്കൽ എന്നിവ വ്യാപകമായ സാഹചര്യത്തിൽ വിദ്യാസമ്പന്നരായ യുവാക്കളെ ചേർത്ത് സംഘടനകൾ രൂപീകരിച്ച് ബോധവത്കരണം മറ്റ് ക്ലാസുകൾ എന്നിവ നടത്തുന്നു എങ്കിലും വ്യാപകമായ ലഹരി ഉപയോഗം ആദിവാസി ഊരുകളിൽ നടക്കുന്നുണ്ട്. ഈ അടുത്ത കാലത്ത് കുറ്റകരമായ ലഹരി വസ്തുക്കൾ ഉപയോഗിച്ച് പിടിക്കപ്പെടുന്ന യുവ ജനങ്ങളുടെ എണ്ണം കൂടി വരികയാണ് അതോടൊപ്പം തന്നെ കനത്ത നിയമനടപടികളും നേരിടേണ്ടിയും വരുന്നു. മറ്റു ക്രിമിനൽ കുറ്റങ്ങൾക്ക് പിടിയിലാകുന്ന ലഹരി വസ്തുക്കൾക്ക് അടിമയായവരും കുറവല്ല. മലയോര മേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പൊതു ജനങ്ങളുടെ സജീവ ഇടപെടൽ ആവശ്യമാ െണന്ന് ഉദ്യോഗസ്ഥർ ഓപ്പൺ ന്യൂസിനോട് പറഞ്ഞു.

Related posts

ആ​ശ​ങ്ക​യി​ൽ വ​ള​യം​ചാ​ല്‍ തൂ​ക്കു​പാ​ലം

Aswathi Kottiyoor

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു*

Aswathi Kottiyoor

കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി

Aswathi Kottiyoor
WordPress Image Lightbox