• Home
  • Kelakam
  • കേളകം ഗതാഗത നിയന്ത്രണത്തിനായി സീബ്ര ലൈനില്ല; വാഹന അപകടങ്ങൾ പതിവ് കാഴ്ച്ച.
Kelakam

കേളകം ഗതാഗത നിയന്ത്രണത്തിനായി സീബ്ര ലൈനില്ല; വാഹന അപകടങ്ങൾ പതിവ് കാഴ്ച്ച.

കേളകം : മാനന്തവാടി മലയോര ഹൈവേ കേളകം മേഖലയിലെ റോഡിൽ വാഹനാപകടങ്ങൾ പതിവ് കാഴ്ച്ചയാണ്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണത്തിനായി സീബ്ര വരകൾ ഇട്ടിരുന്നു കാൽനട യാത്രികർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനും ഇത് സഹായകരമായിരുന്നു.എന്നാൽ, കാലക്രമേണ ഈ വരകൾ മാഞ്ഞുപോവുകയും അപകടങ്ങൾ പതിവാകുകയും ചെയ്യ്തു.സിഗ്നൽ സംവിധാനം സ്ഥാപിക്കാതെ വരയിട്ടതുകൊണ്ട്‌ മാത്രം വാഹനാപകടങ്ങൾ കുറയ്ക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
അപകടകരമായ വളവും ഇറക്കവുമുള്ള സ്ഥലങ്ങളിൽ ദിശാബോർഡുകളോ സിഗ്നലോ സ്ഥാപിച്ചിട്ടില്ല. സ്കൂളിനും പള്ളിക്കും പുറമേ കേളകം പഞ്ചായത്ത് ആരോഗ്യകേന്ദ്രം, എന്നിവ പ്രവർത്തിക്കുന്നതും ദിവസവും നൂറുകണക്കിന് പേർ എത്തിച്ചേരുന്നതുമായ മേഖലയാണിത്.

മുഴുവൻ സമയവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്.

നാലുഭാഗത്തുനിന്ന് വാഹനങ്ങൾ എത്തിച്ചേരുന്ന കവലയിലും ഇതുവരെയായി ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടില്ല. പോലീസ് തന്നെ എതാനും വർഷങ്ങൾക്ക് മുൻപ്‌ അപകടങ്ങൾ ഒഴിവാക്കാൻ സിഗ്നൽ വേണമെന്ന് പൊതുമരാമത്തു
വകുപ്പിനോട് ആവശ്യപ്പെട്ടതാണ്.

കേളകം മാനന്തവാടി പാതയിൽ എല്ലാ റോഡുകളിലും വേഗനിയന്ത്രണവരകൾ ഇട്ടിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗവും ഗതാഗതക്കുരുക്കും തടയാൻ ശാശ്വത സംവിധാനം വേണമെന്നാണ് യാത്രക്കാരും പ്രധേശവാസികളും ആവശ്യപ്പെടുന്നത്.

Related posts

കേളകം സ്റ്റാൻഡിൽ മുറിവേറ്റ നായ ദുർഗന്ധം വമിച്ച് അവശനിലയിൽ അലഞ്ഞു തിരിയുന്നു

Aswathi Kottiyoor

ഗവ.യു.പി അടയ്ക്കാത്തോട് സ്കൂളിൽ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകത്ത് തേനീച്ച കൃഷി പരിശീലന പരിപാടി സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox