24.1 C
Iritty, IN
May 17, 2024
  • Home
  • Mattanur
  • മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ.
Mattanur

മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ.

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് പ്ര​വൃ​ത്തി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ത​ല​ശേ​രി – വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​മ്പോ​ൾ നി​ല​വി​ലെ ഓ​വു​ചാ​ൽ ഒ​ഴി​വാ​ക്കി പു​തി​യ​ത് നി​ർ​മി​ച്ചു​വെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ൻ​വ​ശ​ത്തെ കു​റ​ച്ചു​ഭാ​ഗം പ്ര​വൃ​ത്തി ഒ​ഴി​വാ​ക്കി​യി​ടു​ക​യാ​യി​രു​ന്നു. 50 മീ​റ്റ​റോ​ളം നീ​ള​ത്തി​ലാ​ണ് പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ലാ​യ​ത്.
പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് റോ​ഡ് കീ​റി​യ​തി​നാ​ൽ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ഴി​യും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം കാ​ൽ​ന​ട​യാ​ത്രി​ക​ർ ഉ​ൾ​പ്പെ​ടെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൊ​ളി​ച്ചു​മാ​റ്റാ​ത്ത​താ​ണ് പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ കി​ട​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.
ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു പ്ര​വൃ​ത്തി ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യി പ്ര​വൃ​ത്തി ന​ട​ത്താ​ൻ ക​രാ​ർ ക​മ്പ​നി ത​യാ​റാ​യി​ട്ടി​ല്ല. ഓ​വു​ചാ​ലി​ന്‍റെ പ്ര​വൃ​ത്തി ന​ട​ക്കാ​ത്ത​തി​നാ​ൽ ടെ​ല​ഫോ​ൺ കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ച്ചു ഓ​വു​ചാ​ലി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

മട്ടന്നൂരിൽ നഗര സൗന്ദര്യവത്‌കരണം നടപ്പാക്കും

Aswathi Kottiyoor

ചിക്കിങ്ങ്‌ മട്ടന്നൂർ ഔട്ട്‌ലെറ്റ് പ്രവർത്തനം തുടങ്ങി

Aswathi Kottiyoor

അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​റഞ്ഞു; കീ​ഴ​ല്ലൂ​രി​ൽ പ​മ്പിം​ഗ് നി​ർ​ത്തി

Aswathi Kottiyoor
WordPress Image Lightbox