കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 96 ആരോഗ്യ കേന്ദ്രങ്ങളിലും കൂടാതെ പരിയാരം മെഡിക്കല്‍ കോളജിലും കോവിഡ് വാക്സിന് നല്‍കും.
കണ്ണൂര്‍ ജൂബിലി ഹാള്‍, കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം പവലിയന്, ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയം, നരിക്കോട്മല സാംസ്കാരിക നിലയം, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ എന്നിവ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികള്‍:
പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നുര്‍ സബാ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ശ്രീചന്ദ് ഹോസ്പിറ്റല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കണ്ണൂര്‍ ജിം കെയര്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, അഞ്ചരക്കണ്ടി, കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍, കണ്ണൂര്‍ കിംസ്റ്റ് ഹോസ്പിറ്റല്‍, തലശേരി സഹകരണാശുപത്രി, തലശേരി ടെലി മെഡിക്കല്‍ സെന്റര്‍, തലശേരി മിഷന് ഹോസ്പിറ്റല്‍, തലശേരി ഇന്ദിരാഗാന്ധി കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, തലശേരി ജോസ്ഗിരി ഹോസ്പിറ്റല്‍, കൂത്തുപറമ്പ് ക്രിസ്തു രാജ ഹോസ്പിറ്റല്‍, തളിപ്പറമ്പ ലൂര്‍ദ് ഹോസ്പിറ്റല്‍, കരുവഞ്ചാല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, ഇരിട്ടി അമല ഹോസ്പിറ്റല്‍, അര്‍ച്ചന ഹോസ്പിറ്റല്‍, പെരുന്പുന്ന.
ആര്‍ടിപിസിആര്‍ ടെസ്റ്റ്
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
ഇരിട്ടി ചെക്ക് പോസ്റ്റ്, പേരാവൂര്‍ താലൂക്കാശുപത്രി, ഗവ.എല്‍പി സ്കൂള്‍, വലിയപാറ, എഫ്എല്‍ടിസി ഉമ്മറപ്പൊയില്‍, മലപ്പട്ടം കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.
രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.