37 C
Iritty, IN
April 17, 2024
  • Home
  • kannur
  • വോ​ട്ട് ചെ​യ്യാം ഭ​യ​മി​ല്ലാ​തെ ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.
kannur

വോ​ട്ട് ചെ​യ്യാം ഭ​യ​മി​ല്ലാ​തെ ; ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.

ക​ണ്ണൂ​ർ: കോ​വി​ഡി​ന്‍റെ അ​തി​തീ​വ്ര വ്യാ​പ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ​രു​ത്ത​രും ശ്ര​ദ്ധി​ച്ചാ​ല്‍ വ്യാ​പ​ന​ത്തോ​ത് കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും. എ​ല്ലാ​വ​രും സ്വ​ന്തം ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​വും ശ്ര​ദ്ധി​ക്ക​ണം.
4ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍
വോ​ട്ട് ചെ​യ്യാ​നാ​യി വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങു​ന്ന​തു​മു​ത​ല്‍ തി​രി​കെ​യെ​ത്തു​ന്ന​തു​വ​രെ മൂ​ക്കും വാ​യും മൂ​ട​ത്ത​ക്ക​വി​ധം മാ​സ്‌​ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം. കു​ട്ടി​ക​ളെ കൂ​ടെ കൊ​ണ്ടു​പോ​ക​രു​ത്. ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പി​ടു​ന്ന​തി​നു​ള്ള പേ​ന കൈ​യി​ല്‍ ക​രു​തു​ക. പ​രി​ച​യ​ക്കാ​രെ കാ​ണു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്തി സം​സാ​രി​ക്ക​രു​ത്. ആ​രെ​ങ്കി​ലും മാ​സ്‌​ക് താ​ഴ്ത്തി സം​സാ​രി​ച്ചാ​ല്‍ അ​വ​രോ​ട് മാ​സ്‌​ക് വ​ച്ച് സം​സാ​രി​ക്കാ​ന്‍ പ​റ​യു​ക. ആ​രോ​ടു സം​സാ​രി​ച്ചാ​ലും ആ​റ​ടി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തി​ല്‍ ക്യൂ​വി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും മു​മ്പി​ലും പി​മ്പി​ലും ആ​റ​ടി സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ണം. കൂ​ട്ടം​കൂ​ടി നി​ല്‍​ക്ക​രു​ത്. ഒ​രാ​ള്‍​ക്കും ഷേ​ക്ക് ഹാ​ന്‍​ഡ് ന​ല്‍​കാ​നോ ദേ​ഹ​ത്ത് തൊ​ട്ടു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്താ​നോ പാ​ടി​ല്ല.
എ​ല്ലാ​വ​രെ​യും തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗ് വ​ഴി പ​രി​ശോ​ധ​ന ന​ട​ത്തി​യാ​യി​രി​ക്കും ബൂ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക. ഉ​യ​ര്‍​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​രെ വീ​ണ്ടും പ​രി​ശോ​ധി​ക്കും. അ​പ്പോ​ഴും ഉ​യ​ര്‍​ന്ന താ​പ​നി​ല ക​ണ്ടാ​ല്‍ അ​വ​ര്‍​ക്ക് അ​വ​സാ​ന മ​ണി​ക്കൂ​റി​ല്‍ വോ​ട്ട് ചെ​യ്യാം. കോ​വി​ഡ് രോ​ഗി​ക​ളും കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രും വോ​ട്ടെ​ടു​പ്പി​ന്‍റെ അ​വ​സാ​ന​മ​ണി​ക്കൂ​റി​ല്‍ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. പ​നി, തു​മ്മ​ല്‍, ചു​മ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ അ​വ​സാ​ന മ​ണി​ക്കൂ​റി​ല്‍ മാ​ത്രം വോ​ട്ട് ചെ​യ്യു​വാ​ന്‍ പോ​കു​ക. അ​വ​ര്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ പോ​ക​രു​ത്. മ​റ്റ് ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍ തി​ര​ക്ക് കു​റ​ഞ്ഞ സ​മ​യ​ത്ത് മാ​ത്രം പോ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം.
വോ​ട്ട​ര്‍​മാ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴും പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ഴും നി​ര്‍​ബ​ന്ധ​മാ​യും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം. പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും തു​റ​ന്നി​ട​ണം. അ​ട​ച്ചി​ട്ട മു​റി​ക​ളി​ല്‍ വ്യാ​പ​ന​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രും വോ​ട്ട​ര്‍​മാ​രും ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. തി​രി​ച്ച​റി​യ​ല്‍ വേ​ള​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​ത്രം മാ​സ്‌​ക് മാ​റ്റു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. മാ​സ്‌​ക് മാ​റ്റി സം​സാ​രി​ക്ക​രു​ത്. വോ​ട്ട് ചെ​യ്ത​ശേ​ഷം ഉ​ട​ന്‍​ത​ന്നെ തി​രി​ച്ച് പോ​കു​ക. വീ​ട്ടി​ലെ​ത്തി​യാ​ലു​ട​ന്‍ കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​ക​ണം.

Related posts

പുനരുപയോഗിക്കാത്ത പ്ലാസ്‌റ്റിക്‌ തടഞ്ഞില്ലെങ്കിൽ നടപടി

Aswathi Kottiyoor

കോവിഡിന്റെ രണ്ടാം തരംഗം, വ്യാപന സാധ്യത കൂടുതൽ: മുന്നറിയിപ്പുമായി മുഖ്യമന്ത്രി………..

Aswathi Kottiyoor

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അടിയന്തരഘട്ടത്തില്‍ മുന്‍കരുതലെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox