24 C
Iritty, IN
June 17, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; പ​ല ബൂ​ത്തു​ക​ളി​ലും നീ​ണ്ട​നി​ര
Kerala

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു; പ​ല ബൂ​ത്തു​ക​ളി​ലും നീ​ണ്ട​നി​ര

അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു ജ​നം ഇ​ന്നു തീ​രു​മാ​നി​ക്കും. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കു പു​റ​മേ, മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മു​ണ്ട്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​മാ​യി.

രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കും. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ടു​പ്പ് ആ​റ് വ​രെ​യാ​ക്കി കു​റ​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​സാ​ന​ത്തെ ഒ​രു മ​ണി​ക്കൂ​ർ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​ണ്.

ആ​കെ 2,74,46,039 വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ൽ 5,18,520 പേ​ർ ക​ന്നി​വോ​ട്ട​ർ​മാ​രാ​ണ്. പു​രു​ഷ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,32,83,724 ഉം ​സ്ത്രീ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,41,62,025 മാ​ണ്. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ക്കു​റി അ​ധി​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത് 15730 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ. നി​ല​വി​ലു​ള്ള 25041 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ കൂ​ടി​യാ​കു​ന്പോ​ൾ ആ​കെ ബൂ​ത്തു​ക​ളു​ടെ എ​ണ്ണം 40771.

മ​റ​ക്ക​രു​ത്, തി​രി​ച്ച​റി​യ​ൽ രേ​ഖ

• തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച
വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്
• പാ​സ്പോ​ർ​ട്ട്
• ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്
• ആ​ധാ​ർ കാ​ർ​ഡ്
• സം​സ്ഥാ​ന/​കേ​ന്ദ്ര സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ൾ/ പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ൾ എ​ന്നി​വ ജീ​വ​ന​ക്കാ​ർ​ക്കു ന​ൽ​കു​ന്ന സ​ർ​വീ​സ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ

• ബാ​ങ്ക്/ പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫോ​ട്ടോ പ​തി​ച്ച പാ​സ്ബു​ക്ക് (സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ രേ​ഖ​ക​ൾ സ്വീ​ക​രി​ക്കി​ല്ല)
• പാ​ൻ കാ​ർ​ഡ്
കേ​ന്ദ്ര​തൊ​ഴി​ൽ മ​ന്ത്രാ​ല​യം വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച സ്മാ​ർ​ട്ട് കാ​ർ​ഡ്
• തൊ​ഴി​ൽ​പ​ദ്ധ​തി ജോ​ബ് കാ​ർ​ഡ്
• കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ്
• ഫോ​ട്ടോ പ​തി​ച്ച പെ​ൻ​ഷ​ൻ കാ​ർ​ഡ്.
• എം​പി/​എം​എ​ൽ​എ/​എം​എ​ൽ​സി എ​ന്നി​വ​ർ​ക്കു​ള്ള ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്

Related posts

പിണറായി വിജയൻ മികച്ച മുഖ്യമന്ത്രി: ടിക്കാറാം മീണ

Aswathi Kottiyoor

വന്യജീവികളെ തുരത്താൻ ആനിഡേഴ്‌സ്‌ മെഷീൻ ; വനാതിർത്തികളിൽ യന്ത്ര സംവിധാനം

Aswathi Kottiyoor

പ്ലാ​സ്റ്റി​ക് ഉ​ത്പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രേ ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox