കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 18 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന് നല്‍കും. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 11 സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.
സൗജന്യ പരിശോധന
ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഇരിട്ടി ചെക്ക് പോസ്റ്റ്, ഗവ. എല്‍പി സ്കൂള്‍ വലിയപാറ, സബ് സെന്റര്‍ കോട്ടൂര്‍ ശ്രീകണ്ഠപുരം, മിനി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് മട്ടന്നൂര്‍ എന്നിവിടങ്ങളിലാണ് സൗജന്യ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പരിശോധന.
240 പേര്‍ക്ക് കോവിഡ്
കണ്ണൂർ: ജില്ലയില്‍ ഇന്നലെ 240 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 25 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഏഴുപേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 60,866 ആയി. ഇവരില്‍ 112 പേര് ഇന്നലെ രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 56,597 ആയി. 333 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 3,335 പേര് ചികിത്സയിലാണ്.