22.4 C
Iritty, IN
June 1, 2024
  • Home
  • kannur
  • ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏപ്രില്‍ 12 മുതല്‍ 30 വരെ മൊബൈല്‍ അദാലത്തും നിയമ ബോധവത്കരണവും സംഘടിപ്പിക്കുന്നു.
kannur

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏപ്രില്‍ 12 മുതല്‍ 30 വരെ മൊബൈല്‍ അദാലത്തും നിയമ ബോധവത്കരണവും സംഘടിപ്പിക്കുന്നു.

ജില്ലാ നിയമ സേവന അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഏപ്രില്‍ 12 മുതല്‍ 30 വരെ മൊബൈല്‍ അദാലത്തും നിയമ ബോധവത്കരണവും സംഘടിപ്പിക്കുന്നു.
തീയതി, പഞ്ചായത്ത് പരിധി, സ്ഥലം എന്നിവ യഥാക്രമം
ഏപ്രില്‍ 12: തലശ്ശേരി മുനിസിപ്പാലിറ്റി, കതിരൂര്‍, ധര്‍മ്മടം, പിണറായി, എരഞ്ഞോളി, ന്യൂമാഹി -തലശ്ശേരി സ്‌റ്റേഡിയം ഹാള്‍.
ഏപ്രില്‍ 15: കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, മാങ്ങാട്ടിടം, കോട്ടയം മലബാര്‍, ചിറ്റാരിപ്പറമ്പ്, പാട്യം, വേങ്ങാട്- കൂത്തുപറമ്പ് ബാങ്ക് ഓഡിറ്റോറിയം.
ഏപ്രില്‍ 16: ഇരിട്ടി മുനിസിപ്പാലിറ്റി, പായം, ആറളം, ഉളിക്കല്‍, അയ്യങ്കുന്ന്- പായം പഞ്ചായത്ത് ഹാള്‍.
ഏപ്രില്‍ 17: കൊട്ടിയൂര്‍, കണിച്ചാര്‍, കേളകം – കേളകം പഞ്ചായത്ത് ഹാള്‍.
ഏപ്രില്‍ 19: പാനൂര്‍ മുനിസിപ്പാലിറ്റി, പന്ന്യന്നൂര്‍, മൊകേരി, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂര്‍, ചൊക്ലി- പാനൂര്‍ ഗവ. എല്‍ പി സ്‌കൂള്‍.
ഏപ്രില്‍ 20: പേരാവൂര്‍, മുഴക്കുന്ന്, മാലൂര്‍, കോളയാട്- പേരാവൂര്‍ ബ്ലോക്ക് ഓഫീസ് ഹാള്‍.
ഏപ്രില്‍ 21: മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, കീഴല്ലൂര്‍, തില്ലങ്കേരി- മട്ടന്നൂര്‍ മുന്‍സിപ്പല്‍ ഹാള്‍.
ഏപ്രില്‍ 22: കണ്ണൂര്‍ കോര്‍പ്പറേഷന്‍, നാറാത്ത്, വളപട്ടണം, ചിറക്കല്‍, അഴീക്കോട്- കണ്ണൂര്‍ കലക്ടറേറ്റ് ഹാള്‍.
ഏപ്രില്‍ 23: കല്ല്യാശ്ശേരി, ചെറുകുന്ന്, കണ്ണപുരം, മാട്ടൂല്‍, പാപ്പിനിശ്ശേരി- ചെറുകുന്ന് കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം.
ഏപ്രില്‍ 24: മുണ്ടേരി, ചെമ്പിലോട്, കടമ്പൂര്‍, അഞ്ചരക്കണ്ടി, പെരളശ്ശേരി- ചക്കരക്കല്‍ മൗവഞ്ചേരി കോ- ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം.
ഏപ്രില്‍ 26: ആന്തൂര്‍ മുനിസിപ്പാലിറ്റി, കുറുമാത്തൂര്‍, കല്യാശ്ശേരി- ആന്തൂര്‍ മുനിസിപ്പാലിറ്റി ഹാള്‍.
ഏപ്രില്‍ 27: തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ഏഴോം, പട്ടുവം – തളിപ്പറമ്പ് മുനിസിപ്പാലിറ്റി ഹാള്‍.
ഏപ്രില്‍ 28: ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, മലപ്പട്ടം, ചെങ്ങളായി- ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ഹാള്‍.
ഏപ്രില്‍ 29: പയ്യന്നൂര്‍ മുനിസിപ്പാലിറ്റി, എരമം കുറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ- പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ഹാള്‍.
ഏപ്രില്‍ 30: ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവില്‍- ആലക്കോട് പഞ്ചായത്ത് ഹാള്‍.
പരാതികള്‍ ഹര്‍ജിക്കാരുടെയും എതിര്‍കക്ഷികളുടെയും കൃത്യമായ മേല്‍വിലാസവും, ഫോണ്‍ നമ്പറും സഹിതം അദാലത്തിന് മുമ്പായി ബന്ധപ്പെട്ട താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലോ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറ്റി ഓഫീസിലോ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ സമര്‍പ്പിക്കണം. ഫോണ്‍: 0490 2344666

Related posts

പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി

Aswathi Kottiyoor

ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്

Aswathi Kottiyoor

അ​ട​ച്ച റോ​ഡ് തു​റ​ന്ന​വ​രെ തേ​ടി പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox