25.6 C
Iritty, IN
December 3, 2023
  • Home
  • kannur
  • പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി
kannur Peravoor Uncategorized

പൂളക്കുറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് നിക്ഷേപ് തട്ടിപ്പ്; നിക്ഷേപകര്‍ ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി

പൂളക്കുറ്റി: സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് സമരസമിതി ബാങ്കിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം 11 ദിവസം പിന്നിട്ട സാഹചര്യത്തില്‍ നിക്ഷേപകര്‍ പൂളക്കുറ്റി ടൗണില്‍ ചിരട്ടയെടുത്ത് പ്രതീകാത്മക ഭിക്ഷാടനം നടത്തി. ബാങ്ക് ഭരണ സമിതിയെ വിശ്വസിച്ച് നിക്ഷേപം നടത്തിയ തങ്ങളെ ചിരട്ടയെടുത്ത് ഭിക്ഷയെടുക്കേണ്ട അവസ്ഥയില്‍ എത്തിച്ചത് ഇതേ ബാങ്ക് ഭരണ സമിതിയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സമര സമിതി തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഡിപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീം 2 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തിയതായുള്ള സഹകരണ വകുപ്പ് മന്ത്രി വി എം വാസവന്റെ നിയമ സഭയിലെ പ്രസ്താപന നിക്ഷേപകര്‍ക്ക് തെല്ല് ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Related posts

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം” മന്ത്രി സ്ഥാനം വച്ച് കെ ടി ജലീലിൻ്റെ ഫേസ്ബുക് പോസ്റ്റ്……….

Aswathi Kottiyoor

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട്ടു

Aswathi Kottiyoor
WordPress Image Lightbox