29.4 C
Iritty, IN
June 19, 2024
  • Home
  • kannur
  • കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍
kannur

കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ സ​ര്‍​ക്കാ​ര്‍​ മേ​ഖ​ല​യി​ല്‍ 76 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ത​ളി​പ്പ​റ​മ്പ് കെ​എ​പി ഹാ​ള്‍, മ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി ക്യാ​മ്പ്, പി​ണ​റാ​യി ആ​ര്‍​സി അ​മ​ല യു​പി സ്‌​കൂ​ള്‍, പാ​പ്പി​നി​ശേ​രി സ​ര്‍​വീ​സ് സ​ഹ. ബാ​ങ്ക് ഓ​ഡി​റ്റോ​റി​യം എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്നു​മു​ത​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള പൗ​ര​ന്‍​മാ​ര്‍ 45 വ​യ​സി​നും 59 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഗു​രു​ത​ര​രോ​ഗം ബാ​ധി​ച്ച​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്.
കെ​എ​പി ക്യാ​മ്പി​ല്‍ സേ​നാം​ഗ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. മു​ന്‍​ഗ​ണ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ വി​ത​ര​ണം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്
സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ 15 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. സ​ര്‍​ക്കാ​ര്‍​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ ​വാ​ക്സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കാ​യ 250 രൂ​പ ന​ല്‍​ക​ണം.
കോ​വി​ന്‍ വെ​ബ്‌​സൈ​റ്റോ ആ​രോ​ഗ്യ​സേ​തു ആ​പ്പോ വ​ഴി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാം. ഇ​ന്ന് വാ​ക്സി​നേ​ഷ​ന്‍ ന​ൽ​കു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പേ​രു​വി​വ​രം ചു​വ​ടെ: അ​ന​ാമയ ആ​ശു​പ​ത്രി പ​യ്യ​ന്നൂ​ര്‍, സ​ബാ ആ​ശു​പ​ത്രി പ​യ്യ​ന്നൂ​ര്‍, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ത​ല​ശേ​രി, ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി ക​ണ്ണൂ​ര്‍, ആ​സ്റ്റ​ര്‍ മിം​സ് ക​ണ്ണൂ​ര്‍, ജിം ​കെ​യ​ര്‍ ആ​ശു​പ​ത്രി ക​ണ്ണൂ​ര്‍, സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ​യ്യ​ന്നൂ​ര്‍, അ​ശോ​ക ആ​ശു​പ​ത്രി ക​ണ്ണൂ​ര്‍, അ​മ​ല ആ​ശു​പ​ത്രി ഇ​രി​ട്ടി, രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ശ്രീ​ക​ണ്ഠ​പു​രം, ക്രി​സ്തു​രാ​ജ ആ​ശു​പ​ത്രി കൂ​ത്തു​പ​റ​മ്പ്, അ​ര്‍​ച്ച​ന ആ​ശു​പ​ത്രി പെ​രു​ന്പു​ന്ന, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൗ​ണ്ടേ​ഷ​ന്‍, അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജ്, കൊ​യി​ലി ആ​ശു​പ​ത്രി ക​ണ്ണൂ​ര്‍.

Related posts

കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം………. …..

Aswathi Kottiyoor

തൊ​ഴി​ൽ​മേ​ള 19ന്

Aswathi Kottiyoor

വോട്ടര്‍പട്ടിക പുതുക്കല്‍;രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 23ന്

Aswathi Kottiyoor
WordPress Image Lightbox