28.6 C
Iritty, IN
May 17, 2024
  • Home
  • Koothuparamba
  • യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Koothuparamba

യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ത​ല​ശേ​രി: യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​പാ​ല​പേ​ട്ട​ പാ​ലോ​ളി​വ​ള​പ്പി​ല്‍ പു​തി​യ​പു​ര​യി​ല്‍ ഫ​ര്‍​ബൂ​ലി (22) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മെ​യി​ന്‍ റോ​ഡി​ലെ പ​ഴ​യ ബോം​ബെ ഹോ​ട്ട​ലി​നു സ​മീ​പ​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം ക​ണ്ട​യു​ട​ൻ ത​ല​ശേ​രി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്താ​യി മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​യ്ക്കു​ന്ന സി​റി​ഞ്ചും ക​ണ്ടെ​ത്തി​യി​രു​ന്നു. യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. മ​ര​ണ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു. ല​ത്തീ​ഫ്-​ഫ​രീ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ന്‍: ഫു​ഹാ​ദ്. ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കും.

Related posts

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.

Aswathi Kottiyoor

സഖാവ് പുഷ്‌പനെ കാണാൻ കോടിയേരി എത്തി

Aswathi Kottiyoor

കാഴ്‌ചകളുടെ നിറക്കൂട്ടിന്‌ പുതുശോഭ

Aswathi Kottiyoor
WordPress Image Lightbox