24.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • സ​ര്‍​വീ​സ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്: 17ന​കം അ​പേ​ക്ഷി​ക്ക​ണം
kannur

സ​ര്‍​വീ​സ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ്: 17ന​കം അ​പേ​ക്ഷി​ക്ക​ണം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗി​ന് എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​ശ്യസ​ര്‍​വീ​സി​ല്‍ ജോ​ലിചെ​യ്യു​ന്ന​വ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു.
ആ​രോ​ഗ്യം, പോ​ലീ​സ്, ഫ​യ​ര്‍ഫോ​ഴ്സ്, എ​ക്സൈ​സ്, ജ​യി​ല്‍, മി​ല്‍​മ, വൈ​ദ്യു​തി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ആ​ര്‍​ടി​സി, ട്ര​ഷ​റി, ഫോ​റ​സ്റ്റ്, കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​യ ആ​കാ​ശ​വാ​ണി, ദൂ​ര​ദ​ര്‍​ശ​ന്‍, ബി​എ​സ്എ​ന്‍​എ​ല്‍, റെ​യി​ല്‍​വേ, പോ​സ്റ്റ​ല്‍-ടെ​ലി​ഗ്രാ​ഫ്, ഏ​വി​യേ​ഷ​ന്‍, ആം​ബു​ല​ന്‍​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട മാ​ധ്യ​മപ്ര​വ​ര്‍​ത്ത​ക​ര്‍, ഷി​പ്പിം​ഗ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കു​ക. ഇ​ത്ത​ര​ത്തി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് 17ന് ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം.
വോ​ട്ട​ര്‍​മാ​ര്‍ ഓ​രോ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലും പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കു​ന്ന പോ​സ്റ്റ​ല്‍ വോ​ട്ടിം​ഗ് കേ​ന്ദ്ര(​പി​വി​സി)​ത്തി​ലെ​ത്തി​യാ​ണ് വോ​ട്ട് ചെ​യ്യേ​ണ്ട​ത്. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വി​ത​ര​ണ​വും ഈ ​കേ​ന്ദ്ര​ത്തി​ല്‍ ആ​യി​രി​ക്കും. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടിം​ഗി​നാ​യി അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ത്ത് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്രം സ​ജ്ജീ​ക​രി​ക്കു​ക. വോ​ട്ടിം​ഗ് കേ​ന്ദ്രം, വോ​ട്ടിം​ഗി​ന്‍റെ തീ​യ​തി, സ​മ​യം എ​ന്നി​വ വോ​ട്ട​റെ എ​സ്എം​എ​സ്/​ത​പാ​ല്‍ മാ​ര്‍​ഗ​ത്തി​ലോ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ മു​ഖേ​ന​യോ അ​റി​യി​ക്കും. വോ​ട്ട​ര്‍​ക്ക് നി​ശ്ച​യി​ക്ക​പ്പെ​ട്ട ദി​വ​സം സ​ര്‍​വീ​സ് ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡു​മാ​യി ചെ​ന്ന് വോ​ട്ട് ചെ​യ്യാം. പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ടിം​ഗ് കേ​ന്ദ്ര​ത്തി​ലൂ​ടെ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​രെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

Related posts

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

Aswathi Kottiyoor

സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം

Aswathi Kottiyoor

ലോ​ക്ഡൗ​ണ്‍ ഇളവ്: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍

Aswathi Kottiyoor
WordPress Image Lightbox