23.2 C
Iritty, IN
December 9, 2023
  • Home
  • kannur
  • ക​ശു​വ​ണ്ടി​ക്ക് 150 രൂ​പ ല​ഭ്യ​മാ​ക്ക​ണം: സോ​ണി സെ​ബാ​സ്റ്റ്യ​ൻ
kannur

ക​ശു​വ​ണ്ടി​ക്ക് 150 രൂ​പ ല​ഭ്യ​മാ​ക്ക​ണം: സോ​ണി സെ​ബാ​സ്റ്റ്യ​ൻ

ക​ണ്ണൂ​ർ: ക​ശു​വ​ണ്ടി​ക്ക് കി​ലോ​ഗ്രാ​മി​ന് 150 രൂ​പ ല​ഭ്യ​മാ​ക്കാ​ൻ ന​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ. ക​ശു​വ​ണ്ടി സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ മു​ഴു​വ​ൻ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ക​ശു​വ​ണ്ടി​ക്ക് വി​ല​കു​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. കി​ലോ​ഗ്രാ​മി​ന് 150 രൂ​പ എ​ങ്കി​ലും കൊ​ടു​ത്ത് സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രി​ൽ​നി​ന്നും സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ല​ക്‌​ഷ​ൻ ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി കൃ​ഷി​ക്കാ​രി​ൽ​നി​ന്നു ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സോ​ണി സെ​ബാ​സ്റ്റ്യ​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

അതിദരിദ്രരെ കണ്ടെത്തല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

Aswathi Kottiyoor

ഉരുപ്പുംകുറ്റി പന്നിഫാം കെട്ടിടങ്ങൾ 
സർക്കാർ മിച്ചഭൂമിയിൽ

Aswathi Kottiyoor

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox