25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • അ​റ​വുമാ​ലി​ന്യ മു​ക്ത​മാ​കാ​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ
kannur

അ​റ​വുമാ​ലി​ന്യ മു​ക്ത​മാ​കാ​ൻ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ

ക​ണ്ണൂ​ർ: പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും ഓ​ട​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും വ​ലി​ച്ചെ​റി​ഞ്ഞു പ​രി​സ്ഥി​തി​ക്ക്‌ ദോ​ഷ​ക​ര​മാ​യി മാ​റു​ന്ന കോ​ഴി അ​റ​വുമാ​ലി​ന്യ​ങ്ങ​ൾ​ക്ക്‌ ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ആ​രം​ഭി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി ഇ​റ​ച്ചി വ്യാ​പാ​രി​ക​ളി​ൽനി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു.
മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഇ​റ​ച്ചിക്ക​ട​ക​ളി​ൽ കോ​ർ​പ​റേ​ഷ​നും ക​മ്പ​നി​യും ചേ​ർ​ന്ന് ഇ​തി​നാ​വ​ശ്യ​മാ​യ ബി​ന്നു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കു​കു​ക​യും ഫ്രീ​സ​റു​ള്ള വാ​ഹ​ന​ത്തി​ൽ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ട് പോ​കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ഒ​രു​ക്കി​യ​ത്.
കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ അ​ഡ്വ. മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സി​യാ​ദ് ത​ങ്ങ​ൾ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, അ​ഡ്വ. പി ​ഇ​ന്ദി​ര, ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ എ.​കെ ദാ​മോ​ദ​ര​ൻ, ഡോ. ​പി.​വി. മോ​ഹ​ന​ൻ, എ​ൻ.​കെ. ച​ന്ദ്ര​ൻ, കെ. ​സ​നോ​ജ്, കെ.​വി. സ​ലീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

പ്ര​തി​സ​ന്ധി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ത്വം ഒ​പ്പം നി​ന്നു: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ………

Aswathi Kottiyoor

കണ്ണൂരിലും മട്ടന്നൂരിലും ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി

Aswathi Kottiyoor

കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർബ​ന്ധ​മാ​ക്കി​യ​ത് അ​പ്രാ​യോ​ഗി​കം: വ്യാ​പാ​രി​ക​ൾ

Aswathi Kottiyoor
WordPress Image Lightbox