• Home
  • kannur
  • സി ​വി​ജി​ല്‍ ആ​പ്പ് റെ​ഡി: ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ അ​റി​യി​ക്കാം
kannur

സി ​വി​ജി​ല്‍ ആ​പ്പ് റെ​ഡി: ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ അ​റി​യി​ക്കാം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​യാ​റാ​ക്കി​യ സി ​വി​ജി​ല്‍ (cVIGIL) മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ച​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ യ​ഥാ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​റി​യി​ക്കാ​ന്‍ സി ​വി​ജി​ല്‍ ആ​പ്പി​ലൂ​ടെ സാ​ധി​ക്കും.
ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ, ര​ണ്ടു​മി​നി​റ്റി​ല്‍ കൂ​ടാ​ത്ത വീ​ഡി​യോ, ശ​ബ്ദം എ​ന്നി​വസ​ഹി​തം മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി ന​ല്‍​കു​ന്ന പ​രാ​തി​ക​ള്‍​ക്ക് 100 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍കൂ​ടി​യാ​യ ക​ള​ക്‌ടര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ച​ട്ട​ലം​ഘ​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ഫോ​ട്ടോ​യും വീ​ഡി​യോ​യും ഉ​ള്‍​പ്പെ​ടെ പ​രാ​തി സ​മ​ര്‍​പ്പി​ക്ക​ണം. ച​ട്ട​ലം​ഘ​നം ന​ട​ക്കു​ന്ന സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള എ​ളു​പ്പ​ത്തി​നുവേ​ണ്ടി​യാ​ണി​ത്. ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​ര്‍ /ആ​പ്പ് സ്റ്റോ​റി​ല്‍നി​ന്ന് ആ​പ്പ് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തശേ​ഷം മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി​യാ​ല്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി വ​ഴി ആ​പ്പി​ല്‍ പ്ര​വേ​ശി​ക്കാം. പ​രാ​തി​പ്പെ​ടു​ന്ന​യാ​ളി​ന്‍റെ വി​വ​ര​ങ്ങ​ള്‍ മ​റ്റു​ള്ള​വ​ര്‍ അ​റി​യ​രു​തെ​ന്ന് താ​ത്പ​ര്യമു​ള്ള​വ​ര്‍​ക്ക് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കാ​തെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ആ​പ്പി​ലു​ണ്ട്.
ആ​പ്പി​ല്‍ പ്ര​വേ​ശി​ച്ചുക​ഴി​ഞ്ഞാ​ല്‍ ഫോ​ട്ടോ, വീ​ഡി​യോ എ​ടു​ക്കാ​നും ശ​ബ്ദം റി​ക്കാ​ർ​ഡ് ചെ​യ്യാ​നു​മു​ള്ള ഓ​പ്ഷ​നു​ക​ള്‍ ല​ഭി​ക്കും. ഇ​വ​യി​ല്‍ അ​നു​യോ​ജ്യ​മാ​യ​ത് തെ​ര​ഞ്ഞെ​ടു​ത്ത് ദൃ​ശ്യ​മോ ശ​ബ​ദ്മോ പ​ക​ര്‍​ത്തി​യശേ​ഷം ച​ട്ട​ലം​ഘ​ന​ത്തി​ന്‍റെ സ്വ​ഭാ​വം തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ​ണം വി​ത​ര​ണം, ഗി​ഫ്റ്റ്/​കൂ​പ്പ​ണ്‍ വി​ത​ര​ണം, അ​നു​മ​തി​യി​ല്ലാ​തെ ബാ​ന​റു​ക​ളോ പോ​സ്റ്റ​റു​ക​ളോ സ്ഥാ​പി​ക്ക​ല്‍, ആ​യു​ധ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ല്‍/​ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, അ​നു​വാ​ദ​മി​ല്ലാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​ല്‍, നി​രോ​ധ​ന​മു​ള്ള സ​മ​യ​ത്ത് കാ​മ്പ​യി​ന്‍ ന​ട​ത്ത​ല്‍, മ​ത​പ​ര​മോ വ​ര്‍​ഗീ​യ​മോ ആ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​ല്‍, അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നുശേ​ഷം ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്ക​ല്‍ എ​ന്നി​വ​യി​ലൊ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കുക​യോ അ​ല്ലെ​ങ്കി​ല്‍ അ​ദേ​ഴ്സ് (മ​റ്റു​ള്ള​വ) തെ​ര​ഞ്ഞെ​ടു​ത്ത് ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് ചെ​റു​കു​റി​പ്പ് ന​ല്‍​കു​ക​യോ ചെ​യ്യാം. ആ​പ്പി​ല്‍ പ്ര​വേ​ശി​ച്ച് അ​ഞ്ചു മി​നി​റ്റി​ന​കം ഈ ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. അ​ല്ലാ​ത്തപ​ക്ഷം സെ​ഷ​ന്‍ ടൈം ​ഔ​ട്ട് ആ​കും. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ വീ​ണ്ടും ആ​പ്പ് ഓ​പ്പ​ണ്‍ ചെ​യ്ത് അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ല്‍ അ​യ​യ്ക്ക​ണം.
സി ​വി​ജി​ല്‍ വ​ഴി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റി​ലാ​ണ് പ​രി​ശോ​ധി​ക്കു​ക. പ​രാ​തി​യി​ല്‍ പ​റ​യു​ന്ന പ്ര​ദേ​ശ​ത്ത് ആ ​സ​മ​യ​ത്തു​ള്ള നി​രീ​ക്ഷ​ണ സ്‌​ക്വാ​ഡു​ക​ള്‍​ക്ക് ഉ​ട​ന്‍ വി​വ​രം കൈ​മാ​റും. പ​രാ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി 30 മി​നി​റ്റി​ന​കം ഫീ​ല്‍​ഡ് സ്‌​ക്വാ​ഡ് വി​വ​രം ജി​ല്ലാ​ത​ലകേ​ന്ദ്ര​ത്തി​നു കൈ​മാ​റും.
ഇ​ത​നു​സ​രി​ച്ച് ജി​ല്ലാ​ത​ല​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​ട​ന്‍ ത​ന്നെ ന​ട​പ​ടി​യെ​ടു​ക്കും. അ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റും. സി ​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്പി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ജ​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്‌ട​ര്‍ പ​റ​ഞ്ഞു.
അ​തേ​സ​മ​യം, അ​ധി​കൃ​ത​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ സി ​വി​ജി​ല്‍ ആ​പ്പ് ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്നും അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്‌ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts

ക​ളി​മ​ണ്‍ ആ​ഭ​ര​ണ നി​ര്‍​മാണ പ​രി​ശീ​ല​നത്തിന് അപേക്ഷിക്കാം

Aswathi Kottiyoor

നാളെയും മറ്റന്നാളും കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി………..

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ചെ​ല​വ് നി​രീ​ക്ഷ​ണം: പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​പ്പെ​ടു​ത്തും

Aswathi Kottiyoor
WordPress Image Lightbox