• Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​തു​ക്കി

സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ, മൊ​ബൈ​ല്‍, സ്റ്റാ​റ്റി​ക് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ന​ട​ത്തു​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പ് പു​തു​ക്കി. നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍, അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജ​സ്വ​ല​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി​യ​ത്.

സ​ര്‍​ക്കാ​ര്‍ ലാ​ബു​ക​ളു​ടെ പ​രി​ശോ​ധ​നാ​ശേ​ഷി​ക്ക​പ്പു​റം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി വ​ന്നാ​ല്‍ അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ്ക്കാ​വു​ന്ന​താ​ണ്. എ​യ​ര്‍​പോ​ര്‍​ട്ടി​ലെ അ​ന്ത​ര്‍​ദേ​ശീ​യ യാ​ത്ര​ക്കാ​രു​ടെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു.

ഈ ​സേ​വ​നം ന​ല്‍​കു​ന്ന അം​ഗീ​കൃ​ത ലാ​ബു​ക​ള്‍​ക്ക് എ​ല്ലാ ചെ​ല​വു​ക​ളും ഉ​ള്‍​പ്പെ​ടെ 448 രൂ​പ നി​ര​ക്കി​ല്‍ റീ ​ഇ​മ്പേ​ഴ്‌​സ് ചെ​യ്യു​ന്ന​താ​ണ്. ഈ ​ലാ​ബു​ക​ളെ​ല്ലാം 24 മ​ണി​ക്കൂ​റി​ന​കം ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി വി​വ​രം അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

കോ​വി​ഡ് തീ​വ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് കെ​എം​എ​സ്‌​സി​എ​ല്‍ മു​ഖേ​ന ആ​ര്‍​ടി​പി​സി​ആ​ര്‍ മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​ക​ള്‍ സ്ഥാ​പി​ച്ച​ത്. ജി​ല്ല​ക​ളി​ല്‍ സ്‌​പോ​ട്ടു​ക​ള്‍ നി​ര്‍​ണ​യി​ച്ചാ​ണ് മൊ​ബൈ​ല്‍ ല​ബോ​റ​ട്ടി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

എ​യ​ര്‍​പോ​ര്‍​ട്ട്, ക​ണ്ടെ​യ്‌​ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍, ക്ല​സ്റ്റ​റു​ക​ള്‍, ജോ​ലി സ്ഥ​ല​ങ്ങ​ള്‍, പ്രൈ​മ​റി കോ​ണ്ട്ക്ട് ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. സാ​മ്പി​ള്‍ എ​ടു​ക്കു​ന്ന​ത് മു​ത​ല്‍ പ​രി​ശോ​ധ​ന, റി​സ​ള്‍​ട്ട് അ​പ് ലോ​ഡ്, വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നി​വ​യി​ലെ​ല്ലാം കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം പാ​ലി​ക്കേ​ണ്ട​താ​ണ്.

24 മ​ണി​ക്കൂ​റി​ന​കം പ​രി​ശോ​ധ​നാ​ഫ​ലം അ​പ് ലോ​ഡ് ചെ​യ്യ​ണം. പോ​സി​റ്റീ​വാ​ണെ​ങ്കി​ല്‍ എ​ത്ര​യും വേ​ഗം അ​റി​യി​ക്കു​ക​യും സ​ര്‍​വ​യ​ല​ന്‍​സ് ടീം ​അ​വ​രെ ഏ​റ്റെ​ടു​ക്ക​യും വേ​ണം. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ല്ലാ ചെ​ല​വു​ക​ളും ഉ​ള്‍​പ്പെ​ടെ മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​ക​ള്‍ 448 രൂ​പ മാ​ത്ര​മേ വാ​ങ്ങാ​ന്‍ പാ​ടു​ള്ളൂ.

Related posts

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു.

Aswathi Kottiyoor

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ ഇനി നിക്ഷേപകരുടെ അനുമതിവേണം.

Aswathi Kottiyoor

ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം

Aswathi Kottiyoor
WordPress Image Lightbox