• Home
  • Kerala
  • എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രം പ​രി​ശോ​ധി​ക്കും; ആ​ശ​ങ്ക​വേ​ണ്ട സം​ഗ​തി വ്യാ​ജ​മാ​ണ്
Kerala

എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്രം പ​രി​ശോ​ധി​ക്കും; ആ​ശ​ങ്ക​വേ​ണ്ട സം​ഗ​തി വ്യാ​ജ​മാ​ണ്

ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് കേ​ന്ദ്രം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​തു​സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും വ്യാ​പ​ക​മാ​കു​ന്നു. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ സാ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന വ്യാ​ജ പ്ര​ച​ര​ണ​മാ​ണ് ഇ​തി​ലൊ​ന്ന്.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് പ​ട്ടേ​ൽ ഉം​റാ​വു ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​രാ​ണ് ഈ ​വ്യാ​ജ സ​ന്ദേ​ശം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലൂ​ടെ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കും. ഇ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഉം​റാ​വു ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. പി​ഐ​ബി വ​സ്തു​താ പ​രി​ശോ​ധ​നാ വി​ഭാ​ഗം ഇ​ത് വ്യാ​ജ​പ്ര​ച​ര​ണ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

പു​തി​യ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ച് സ​ർ​ക്കാ​രോ കോ​ട​തി​യോ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഒ​രു സ​ന്ദേ​ശ​മോ ട്വീ​റ്റോ ആ​ദ്യം ആ​രാ​ണ് പ​ങ്ക് വ​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ട്വി​റ്റ​ർ, വാ​ട്സ് ആ​പ്, സി​ഗ്ന​ൽ, ഫേ​സ് ബു​ക്ക് എ​ന്നി​വ ഉ​ൾ​പ്പ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Related posts

പരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം മന്ത്രി

Aswathi Kottiyoor

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ പേരാവൂർ പഞ്ചായത്ത് ഹരിതസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കേരളം യുണീക് തണ്ടപ്പേരിലേക്ക്

Aswathi Kottiyoor
WordPress Image Lightbox