• Home
  • Koothuparamba
  • ത​ല​ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം കോം​പ്ല​ക്സ് ഉദ്ഘാടനം ചെയ്തു
Koothuparamba

ത​ല​ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം കോം​പ്ല​ക്സ് ഉദ്ഘാടനം ചെയ്തു

ത​ല​ശേ​രി: കേ​ര​ള​ത്തി​ന്‍റെ കാ​യി​ക രം​ഗ​ത്ത് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് വ​ൻ മു​ന്നേ​റ്റ​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ത​ല​ശേ​രി വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ബി​ൽ​ഡിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​മ്മു​ടെ നാ​ട് കാ​യി​ക രം​ഗ​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നെ സ​ർ​ക്കാ​ർ പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ സ്‌​പോ​ർ​ട്സ് സ്കൂ​ളി​ൽ ഇ​പ്പോ​ൾ 3000 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം അ​ത് 5000 ആ​ക്കി വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം സ്‌​പോ​ർ​ട്സ് രം​ഗ​ത്ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ളെ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു അ​വ​ർ​ക്കി​ഷ്ട​പ്പെ​ട്ട സ്കൂ​ളി​ൽ ത​ന്നെ പ​ഠി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കി​ഫ്ബി​യി​ൽ നി​ന്നും 13.05 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​ൽ​ഡിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. സ്റ്റേ​ഡി​യ​ത്തി​ന് വേ​ൾ​ഡ് അ​ത്‌​ല​റ്റി​ക് നി​ല​വാ​ര​ത്തി​ലു​ള്ള എ​ട്ട് ലൈ​ൻ 400 മീ​റ്റ​ർ സി​ന്ത​റ്റി​ക് അ​ത്‌​ല​റ്റി​ക് ട്രാ​ക്ക്, ഗാ​ല​റി ബി​ൽ​ഡിം​ഗ് കോം​പ്ല​ക്സ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്. കി​റ്റ്കോ മു​ഖാ​ന്തി​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജ​മു​നാ റാ​ണി, കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വി​നീ​ഷ്, കെ. ​വി​ന​യ​രാ​ജ്, പൊ​ന്ന്യം കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചരണത്തിൻ്റെ ഭാഗമായി വനിത രത്നങ്ങളെ ആദരിച്ചു

Aswathi Kottiyoor

സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

Aswathi Kottiyoor

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox