• Home
  • Kerala
  • ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്നുമു​ത​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്
Kerala

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്നുമു​ത​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്

നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​രു​ടെ തീ​രു​മാ​നം. ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്കു നീ​ങ്ങാ​നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ തീ​രു​മാ​നം.

സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്ര​തീ​ക്ഷ. ഇ​തി​നാ​യി ഇ​ന്നു വൈ​കു​ന്നേ​രം​വ​രെ കാ​ത്തി​രി​ക്കാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം. എ​ന്നി​ട്ടും ഉ​ത്ത​ര​വ് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്നു വൈ​കു​ന്നേ​രം​ത​ന്നെ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​രു​ടെ പ്ര​തി​നി​ധി ല​യ രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം സ​ർ​ക്കാ​രു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യാ​ണു​ണ്ടാ​യ​ത്. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും സ​മ​രം നി​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ർ​ദേ​ശം. എ​ന്നാ​ൽ ആ ​വാ​ക്കു​കൊ​ണ്ടു മാ​ത്രം സ​മ​രം നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്ന​ത്.

സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, അ​ധ്യാ​പ​ക റാ​ങ്ക് ലി​സ്റ്റു​ക​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ച​ർ​ച്ച​യ്ക്കു ശേ​ഷ​വും സ​മ​രം തു​ട​രു​ക​യാ​ണ്. പി​എ​സ്‌​സി എ​ൽ​ജി​എ​സ് റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​രു​ടെ സ​മ​രം 27 ദി​വ​സ​വും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​രു​ടെ സ​മ​രം 14 ദി​വ​സ​വും പി​ന്നി​ട്ടു.
അ​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ പ​ട്ടി​ക​യി​ലു​ള്ള​വ​രും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചു.

Related posts

സംസ്ഥാന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്

Aswathi Kottiyoor

ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി വി​ൽ​പ്പ​ന​യ്ക്ക് അ​നു​മ​തി​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി.

Aswathi Kottiyoor
WordPress Image Lightbox