25.8 C
Iritty, IN
May 15, 2024
  • Home
  • Peravoor
  • കെ മീനാക്ഷി ടീച്ചറുടെ മൃതദേഹം സംസ്‌കരിച്ചു.
Peravoor

കെ മീനാക്ഷി ടീച്ചറുടെ മൃതദേഹം സംസ്‌കരിച്ചു.

പേരാവൂര്‍: സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും മഹിളാസംഘം മുന്‍ ജില്ലാ പ്രസിഡണ്ടുമായിരുന്ന കെ മീനാക്ഷി ടീച്ചറുടെ മൃതദേഹം സംസ്‌കരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചത്.
തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്ക് വെള്ളര്‍വള്ളിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രന്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി. കെ സുരേഷ് ബാബു, വി.ഗീത സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എ പ്രദീപന്‍,കെ ടി ജോസ്,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരന്‍, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാല്‍,വൈസ് – പ്രസി – നിഷാ ബാലകൃഷ്ണൻ,സി.കെ.ചന്ദ്രൻ , വി.പത്മനാഭൻ, റിട്ടയേഡ് ടീച്ചേർസ് യൂണിയൻ , ഇസ്മായിൽ മാഷ്, രഘു മാസ്റ്റർ,മഹിളാ സംഘം ജില്ലാ സെക്രട്ടറി എന്‍.ഉഷ, കെ.എന്‍ സ്വപ്ന,എം.ഗംഗാധരന്‍,അഡ്വ വി ഷാജി, കെ പി കുഞ്ഞികൃഷ്ണന്‍,പായം ബാബുരാജ്,തുടങ്ങിയവർ അന്ത്യോപചാരമര്‍പച്ചു.

Related posts

വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിന് നിവേദനം നല്‍കി

Aswathi Kottiyoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor

ക്ലബ്ബ് ഫൂട്ട് രോഗത്തിന് ഇനി മുതൽ പേരാവൂർ താലൂക്കാശുപത്രിയിൽ ചികിൽസ

Aswathi Kottiyoor
WordPress Image Lightbox