• Home
  • Kerala
  • ആ​രോ​ഗ്യ​രം​ഗ​ത്ത് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സ​ഹ​ക​ര​ണം നി​സ്തു​ലം: മ​ന്ത്രി ശൈ​ല​ജ
Kerala

ആ​രോ​ഗ്യ​രം​ഗ​ത്ത് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സ​ഹ​ക​ര​ണം നി​സ്തു​ലം: മ​ന്ത്രി ശൈ​ല​ജ

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ക​ത്തോ​ലി​ക്കാ​സ​ഭ ന​ല്കി​വ​രു​ന്ന സ​ഹാ​യ​വും പി​ന്തു​ണ​യും നി​സ്തു​ല​മാ​ണെ​ന്നും ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ലും അ​തു തു​ട​ര​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പി​ഒ​സി​യി​ല്‍ കെ​സി​ബി​സി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന പ​ഠ​ന​ശി​ബി​ര​ത്തി​ന്‍റെ സ​മാ​പ​ന​ച്ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​തു​ര​ശു​ശ്രൂ​ഷ​യി​ല്‍ എ​ക്കാ​ല​ത്തും ക​ത്തോ​ലി​ക്കാ​സ​ഭാ​സ്ഥാ​പ​ന​ങ്ങ​ള്‍ മാ​തൃ​ക​യാ​ണ്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള ചി​ല സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​രി​നോ​ടു പ​ല​തും ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ ക​ത്തോ​ലി​ക്കാ ആ​ശു​പ​ത്രി​ക​ളെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നാ​ണു താ​ന്‍ പ​റ​യാ​റു​ള്ള​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. കെ​സി​ബി​സി അ​ല്മാ​യ ക​മ്മീ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ഈ ​പ​ഠ​ന​ശി​ബി​രം കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത​ല​ത്തി​ലെ അ​ടി​സ്ഥാ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു​വെ​ന്നു ക​രു​തു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളി​ല്‍ 12 ശ​ത​മാ​നം പേ​ര്‍​ക്കാ​ണു കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തെ ജ​ന​സാ​ന്ദ്ര​ത ക​ണ​ക്കി​ലെ​ടു​ക്ക​മ്പോ​ള്‍, ഈ ​മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ക​യെ​ന്ന​ത് ഒ​രു ഭ​ഗീ​ര​ഥ പ്ര​യ​ത്‌​ന​മാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​നോ​ടൊ​പ്പം ജ​ന​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പു പ്ര​വ​ര്‍​ത്ത​ക​രും നി​യ​മ​പാ​ല​ക​രു​മെ​ല്ലാം ന​ല്കി​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണു കേ​ര​ള​ത്തി​ന് ഈ ​മേ​ഖ​ല​യി​ല്‍ നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ക​സ​ന​ത്തി​ന്‍റെ സു​പ്ര​ധാ​ന വേ​ദി​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യെ​ന്നും രോ​ഗ​പ്ര​തി​രോ​ധ​ത​ല​ത്തി​ല്‍ ക്രൈ​സി​സ് മാ​നേ​ജ്‌​മെന്‍റ് ന​യ​ങ്ങ​ളാ​ണു മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കെ​സി​ബി​സി പ്ര​സി​ഡന്‍റും സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പു​മാ​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. ഏ​തു മു​ന്ന​ണി വ​ന്നാ​ലും ശൈ​ല​ജ ടീ​ച്ച​ര്‍ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യാ​ക​ട്ടെ​യെ​ന്നും ക​ര്‍​ദി​നാ​ള്‍ ഫ​ലി​ത​രൂ​പേ​ണ ആ​ശം​സി​ച്ചു. ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്ത് ക്രി​സ്തീ​യ​മാ​യ ക​രു​ത​ലും സാ​ന്ത്വ​ന​വും ന​ട​പ്പാ​ക്കി​യ ഭ​ര​ണാ​ധി​കാ​രി​യാ​ണു ശൈ​ല​ജ​ടീ​ച്ച​ര്‍ എ​ന്നും മാ​ർ ആ​ല​ഞ്ചേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെ​സി​ബി​സി അ​ല്മാ​യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി, ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്കാ​പ്പി​ള്ളി, അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്, ഷാ​ജി ജോ​ര്‍​ജ്, അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, ആന്‍റ ണി നൊ​റോ​ണ, വി.​പി. മ​ത്താ​യി, അ​ഡ്വ. വ​ര്‍​ഗീ​സ് കോ​യി​ക്ക​ര, ജെ​യി​ന്‍ ആ​ന്‍​സി​ല്‍ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ക​സ​നം എ​ല്ലാ ത​ല​ത്തി​ലും എ​ല്ലാ ഇ​ട​ങ്ങ​ളി​ലും എ​ന്ന പേ​രി​ലു​ള്ള ദ്വി​ദി​ന​ പ​ഠ​ന​ശി​ബി​ര​ത്തി​ല്‍ ഏ​ഴു സെ​ഷ​നു​ക​ളി​ലാ​യി ഏ​ഴു സു​പ്ര​ധാ​ന​വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് 76 പേ​ര്‍ പ്ര​സം​ഗി​ച്ചു. പ​ഠ​ന​ശി​ബി​ര​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ല്‍​ ഉ​രു​ത്തി​രി​ഞ്ഞ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും സ​മാ​ഹ​രി​ച്ച് സ​ര്‍​ക്കാ​രി​നും വി​വി​ധ രാ​​​ഷ്‌​​​ട്രീ​​​യ ​പാ​ര്‍​ട്ടി​ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​മെ​ന്നു കെ​സി​ബി.​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഫാ. ​ജേ​ക്ക​ബ് പാ​ല​യ്ക്കാ​പ്പി​ള്ളി​യും കെ​സി​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. വ​ര്‍​ഗീ​സ് കോ​യി​ക്ക​ര​യും പ​റ​ഞ്ഞു.

Related posts

13 ഇനം പകുതി വിലയ്‌ക്ക്‌ ; നിത്യോപയോ​ഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിച്ച് സർക്കാർ

Aswathi Kottiyoor

തീവ്രന്യൂനമര്‍ദം: കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവര്‍ മടങ്ങിയെത്തണം

Aswathi Kottiyoor

ശുദ്ധമായ കള്ള് ലഭ്യമാക്കാൻ ‘ട്രാക്ക് ആൻഡ് ട്രേസ്’ ഓൺലൈൻ സംവിധാനം ഉടൻ

Aswathi Kottiyoor
WordPress Image Lightbox