• Home
  • Kerala
  • കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നു ; ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​ക​ള്‍ വീ​ണ്ടും അ​ട​യു​ന്നു
Kerala

കേരളത്തിൽ കോവിഡ് രോഗികൾ കൂടുന്നു ; ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​ക​ള്‍ വീ​ണ്ടും അ​ട​യു​ന്നു

നാ​​​ല് പ്ര​​​ധാ​​​ന പാ​​​ത​​​ക​​​ളൊ​​​ഴി​​​കെ കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​യു​​​മാ​​​യു​​​ള്ള എ​​​ല്ലാ അ​​​തി​​​ര്‍​ത്തി​​​ക​​​ളും ഇ​​​ന്നു​​​മു​​​ത​​​ല്‍ വീ​​​ണ്ടും അ​​​ട​​​ച്ചി​​​ടാ​​​ന്‍ ദ​​​ക്ഷി​​​ണ​​​ക​​​ന്ന​​​ഡ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​നി​​​ര​​​ക്ക് താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ഴും വ്യാ​​​പ​​​നം തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

മം​​​ഗ​​​ളൂ​​​രു ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ ത​​​ല​​​പ്പാ​​​ടി, സു​​​ള്ള്യ​​​പാ​​​ത​​​യി​​​ലെ ജാ​​​ല്‍​സൂ​​​ര്‍, ബ​​​ണ്ട്വാ​​​ള്‍ റോ​​​ഡി​​​ലെ സാ​​​റ​​​ഡു​​​ക്ക, പു​​​ത്തൂ​​​ര്‍ റോ​​​ഡി​​​ലെ നെ​​​ട്ട​​​ണി​​​ഗെ എ​​​ന്നീ അ​​​തി​​​ര്‍​ത്തി​​​ക​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഗ​​​താ​​​ഗ​​​തം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യെ​​​ന്ന് മം​​​ഗ​​​ളൂ​​​രു ഡ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.
ഈ ​​​നാ​​​ല് പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​വ​​​ര്‍ 72 മ​​​ണി​​​ക്കൂ​​​ര്‍ മു​​​മ്പേ എ​​​ടു​​​ത്ത ആ​​​ര്‍​ടി​​​പി​​​സി​​​ആ​​​ര്‍ നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കൈ​​​യി​​​ല്‍ ക​​​രു​​​തി​​​യി​​​രി​​​ക്ക​​​ണം. ഈ ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കാ​​​ണി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ക​​​ര്‍​ണാ​​​ട​​​ക അ​​​തി​​​ര്‍​ത്തി ക​​​ട​​​ത്തി​​​വി​​​ടൂ. സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് ബ​​​സ് ക​​​ണ്ട​​​ക്ട​​​ര്‍​മാ​​​ര്‍ ടി​​​ക്ക​​​റ്റ് ന​​​ല്‍​ക​​​രു​​​ത്.

സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ അ​​​തി​​​ര്‍​ത്തി ചെ​​​ക്ക്‌​​​പോ​​​സ്റ്റു​​​ക​​​ളി​​​ല്‍നി​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കും. ദ​​​ക്ഷി​​​ണ​​​ക​​​ന്ന​​​ഡ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു കീ​​​ഴി​​​ല്‍ നാ​​​ല് സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​നാ ടെ​​​ന്‍റു​​​ക​​​ള്‍ ഉ​​​യ​​​ര്‍​ന്നു​​​ക​​​ഴി​​​ഞ്ഞു.ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്ന് ദി​​​വ​​​സ​​​വും പോ​​​യി വ​​​രു​​​ന്ന​​​വ​​​ര്‍ 15 ദി​​​വ​​​സ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ല്‍ കോ​​​വി​​​ഡ് നെ​​​ഗ​​​റ്റീ​​​വ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് നേ​​​ര​​​ത്തെ നി​​​ല​​​നി​​​ല്‍​ക്കു​​​ന്നു​​​ണ്ട്. ട്രെ​​​യി​​​നു​​​ക​​​ളി​​​ലും വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലും എ​​​ത്തു​​​ന്ന​​​വ​​​ര്‍​ക്കും പ​​​രി​​​ശോ​​​ധ​​​ന നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts

കേരളത്തിന് 3 മിനി ഭക്ഷ്യസംസ്‌കരണ പാർക്കുകൂടി

Aswathi Kottiyoor

ലൈ​ഫ്: ജി​ല്ല​യി​ലെ അ​ന്തി​മ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യാ​യി

Aswathi Kottiyoor

കിഫ്ബി ധനസഹായത്തോടെ ആശുപത്രികളിൽ 2200 കോടിയുടെ പദ്ധതികൾക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox