32.1 C
Iritty, IN
September 28, 2024
  • Home
  • kannur
  • കാ​ര്‍​ഷി​ക സ്വ​യംപ​ര്യാ​പ്ത​ത ആ​രോ​ഗ്യരം​ഗ​ത്തും മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കും: മ​ന്ത്രി സു​നി​ല്‍​കു​മാ​ർ
kannur

കാ​ര്‍​ഷി​ക സ്വ​യംപ​ര്യാ​പ്ത​ത ആ​രോ​ഗ്യരം​ഗ​ത്തും മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കും: മ​ന്ത്രി സു​നി​ല്‍​കു​മാ​ർ

ഇ​രി​ട്ടി: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത​ത​യു​ടെ പാ​ത​യി​ലാ​ണെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍. കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​ല്ല​ങ്കേ​രി ടൗ​ണി​ല്‍ ആ​രം​ഭി​ച്ച ഇ​ക്കോ​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ര്‍​ഷി​കരം​ഗ​ത്തെ സ്വ​യംപ​ര്യാ​പ്ത​ത ആ​രോ​ഗ്യ രം​ഗ​ത്തും മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ണി​യേ​രി ച​ന്ദ്ര​ന്‍ ചടങ്ങിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കൃ​ഷി ഓ​ഫി​സ​ര്‍ വി.​കെ.​രാം​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ജ സാ​ദി​ഖ് ആ​ദ്യ​വി​ല്പ​ന ന​ട​ത്തി. ‌
പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ വി.​വി​മ​ല, പി.​കെ.​ര​തീ​ഷ്, കെ.​വി.​ആ​ശ,സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ മ​ല​പ്പി​ലാ​യി, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്.​രാ​ജ​ശ്രീ, കെ.​വി.​രാ​ജ​ന്‍, എ​ന്‍.​മ​നോ​ജ്, പി.​പി.​സു​ഭാ​ഷ്, പി.​കെ.​ശ്രീ​ധ​ര​ന്‍, കെ.​എ.​ഷാ​ജി, യു.​സി.​നാ​രാ​യ​ണ​ന്‍, എം.​വി.​ശ്രീ​ധ​ര​ന്‍, മൂ​ര്‍​ക്കോ​ത്ത് കു​ഞ്ഞി​രാ​മ​ന്‍, പി.​കെ.​കു​ട്ട്യാ​ലി, എ​ൻ.​രൂ​പേ​ഷ്, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ട്രഷറി പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം………..

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ​ഫ​ലം നി​ര്‍മി​ക്കു​ന്ന​താ​യി സൂ​ച​ന; വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox