30.7 C
Iritty, IN
December 6, 2023
  • Home
  • kannur
  • ട്രഷറി പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം………..
kannur

ട്രഷറി പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം………..

കണ്ണൂർ: കൊവിഡ് 19 രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പെന്‍ഷന്‍ വിതരണം നടത്തുന്നതിന് ക്രമീകരണങ്ങളായതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.മെയ് മൂന്ന് തിങ്കളാഴ്ച – രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്നവയും, ഉച്ചക്ക് ശേഷം അക്കൗണ്ട് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്നവയും.മെയ് നാല് ചൊവ്വ – രാവിലെ അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്നവയും ഉച്ചക്ക് ശേഷം അക്കൗണ്ട് നമ്പര്‍ മൂന്നില്‍ അവസാനിക്കുന്നവയും.മെയ് അഞ്ച് രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്നവയും ഉച്ചക്ക് ശേഷം അക്കൗണ്ട് നമ്പര്‍ അഞ്ചില്‍ അവസാനിക്കുന്നവയും.മെയ് ആറ് വ്യാഴം രാവിലെ അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്നത്. ഉച്ചക്ക് അക്കൗണ്ട് നമ്പര്‍ ഏഴില്‍ അവസാനിക്കുന്നത്.മെയ് ഏഴ് രാവിലെ അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്നത്. ഉച്ചക്ക് ശേഷം ഒമ്പതില്‍ അവസാനിക്കുന്നത് എന്നിങ്ങനെയാണ് ക്രമീകരണം ഏര്‍പ്പെടുത്തിയത്.

Related posts

ഇന്ന് ജില്ലയിൽ 105 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിനേഷൻ

Aswathi Kottiyoor

പ​ഴ​ശി​രാ​ജ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് 217 വ​യ​സ്

Aswathi Kottiyoor

മാലിന്യം തള്ളലും തെരുവ് കച്ചവടവും; പിടിമുറുക്കി കോർപറേഷൻ

Aswathi Kottiyoor
WordPress Image Lightbox