23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ച്-​ദ്വീ​പ് ടൂ​റി​സം ശൃം​ഖ​ല: ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു
kannur

മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ച്-​ദ്വീ​പ് ടൂ​റി​സം ശൃം​ഖ​ല: ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു

ക​ണ്ണൂ​ർ: മു​ഴ​പ്പി​ല​ങ്ങാ​ട്-​ധ​ർ​മ​ടം ബീ​ച്ചു​ക​ൾ, ധ​ർ​മ​ടം ദ്വീ​പ് എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ച് ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ദ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ന് ടൂ​റി​സം വ​കു​പ്പ് തു​ട​ക്ക​മി​ടു​ന്നു.
233.72 കോ​ടി രൂ​പ മു​ട​ക്കി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ 52.54 കോ​ടി രൂ​പ​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​ണ് തു​ട​ക്ക​മാ​കു​ന്ന​ത്. ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഡ്രൈ​വ്-​ഇ​ൻ ബീ​ച്ചു​ക​ളി​ലൊ​ന്നാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്, പ്ര​കൃ​തി​സൗ​ന്ദ​ര്യം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ധ​ർ​മ​ടം ബീ​ച്ച്, അ​ഞ്ച​ര​ക്ക​ണ്ടി, ത​ല​ശേ​രി പുഴകൾ അ​റ​ബി​ക്ക​ട​ലി​ൽ സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ധ​ർ​മ​ടം ദ്വീ​പ് എ​ന്നി​വ​യു​ടെ വി​ക​സ​ന​മാ​ണ് ഈ ​ഘ​ട്ട​ത്തി​ലു​ള്ള​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്, ധ​ർ​മ​ടം ദ്വീ​പ്, ധ​ർ​മ​ടം ബി​ച്ച് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ച്ചു​കൊ​ണ്ടു​ള്ള മാ​സ്റ്റ​ർ പ്ലാ​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
കു​ടും​ബ​മാ​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കു​വേ​ണ്ടി മു​ഴു​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ സ​ഞ്ചാ​രപാ​ത​ക​ൾ, വി​ശ്ര​മകേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും വി​ദേ​ശസ​ഞ്ചാ​രി​ക​ൾ​ക്ക് വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള ഡ്രൈ​വ് ഇ​ൻ എ​ന്നി​വ​യു​മു​ണ്ടാ​കും. ദേ​ശാ​ട​ന പ​ക്ഷി​ക​ള​ട​ക്ക​മെ​ത്തു​ന്ന ധ​ർ​മ​ടം ദ്വീ​പി​ൽ മി​ക​ച്ച സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ​യു​ള്ള നേ​ച്ച​ർ വാ​ക്ക്, അ​ണ്ട​ർ​വാ​ട്ട​ർ സ്ക​ൾ​പ്ച​ർ ഗാ​ർ​ഡ​ൻ എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്. കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ഈ ​പ​ദ്ധ​തി​ക്കു മാ​ത്ര​മാ​യു​ള്ള സ്പെ​ഷ​ൽ പ​ർ​പ്പ​സ് വെ​ഹി​ക്കി​ൾ മു​ഖേ​ന കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്ര​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​നം ന​ട​പ്പി​ലാ​യാ​ൽ അ​സം​ഖ്യം സ​ന്ദ​ർ​ശ​ക​രാ​യി​രി​ക്കും എ​ത്തു​ക​യെ​ന്ന് ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. പ​ര​സ്പ​രബ​ന്ധ​മി​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളെ ര​ണ്ടു ന​ട​പ്പാ​ല​ങ്ങ​ളി​ലൂ​ടെ ബ​ന്ധി​പ്പി​ക്കു​മെ​ന്ന് ടൂ​റി​സം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് പ​റ​ഞ്ഞു. ആ​ദ്യ ന​ട​പ്പാ​ലം മു​ഴ​പ്പി​ല​ങ്ങാ​ട്, ധ​ർ​മ​ടം ബീ​ച്ചു​ക​ളെ ബ​ന്ധി​പ്പി​ക്കും. ധ​ർ​മ​ടം ബീ​ച്ചി​നെ​യും ധ​ർ​മ​ടം ദ്വീ​പി​നെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള പാ​ലം ര​ണ്ടാ​മ​താ​യി നി​ർ​മി​ക്കും.
വ​ലി​യൊ​രു പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ പ​ല​ത​ര​ത്തി​ലു​ള്ള ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ സാ​ധ്യ​മാ​ണെ​ന്ന് ടൂ​റി​സം ഡ​യ​റ​ക്‌ട​റും മു​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്‌ട​റു​മാ​യ പി. ​ബാ​ല​കി​ര​ണ്‍ പ​റ​ഞ്ഞു.

Related posts

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായി

Aswathi Kottiyoor

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

Aswathi Kottiyoor

‘പാർട്‌ ടൈം ജീവനക്കാർ തുല്യവേതനത്തിന്‌ അർഹരല്ല’

Aswathi Kottiyoor
WordPress Image Lightbox