കണ്ണൂര്‍: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ഖേലോ ഇന്ത്യ സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോള്‍ ഗ്രൗണ്ടിന്റെയും നിര്‍മാണോദ്ഘാടനം മന്ത്രി ഇ.പി. ജയരാജന് നിർവഹിച്ചു.
സംസ്ഥാനത്തെ കളിക്കളങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് പരിപാലിക്കുമെന്ന് മന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യാ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപ ചെലവിലാണ് നവീന സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നത്. ടി.വി. രാജേഷ് എംഎഎയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 58 ലക്ഷം രൂപ ചെലവഴിച്ച് ഫുട്ബോള്‍ ഫീല്‍ഡും ഒരുക്കും.
ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാഛാദനവും അദ്ദേഹം നിര്‍വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.