23.2 C
Iritty, IN
December 9, 2023
  • Home
  • kannur
  • പേരാവൂർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിൽ ട്രൂനാറ്റ് സംവിധാനം ഉടൻ ആരംഭിക്കും…..
kannur

പേരാവൂർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിൽ ട്രൂനാറ്റ് സംവിധാനം ഉടൻ ആരംഭിക്കും…..

കണ്ണൂർ: പേരാവൂർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിൽ അത്യാധുനിക ജനിതക അണു പരിശോധനാ സംവിധാനം ട്രൂനാറ്റ് ഉടൻ ആരംഭിക്കും. ടിബി നോട്ടിഫിക്കേഷൻ ഏകജാലകത്തിന് കീഴിൽ ആക്കുക എന്ന ലക്ഷ്യവും ഇതുവഴി കൈവരിക്കാനാകും. നിലവിൽ തലശ്ശേരി ജനറൽ ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിയാരം എന്നിവിടങ്ങളിലാണ് ട്രൂനാറ്റ് സംവിധാനം ഉള്ളത്. 63 കഫ പരിശോധന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ക്ഷയരോഗ നിർമ്മാർജ്ജനത്തിന് സ്റ്റെപ്പ് സെന്ററുകൾ വഴി സ്വകാര്യമേഖലയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതുവഴി സർക്കാർ എൻ ടി ഇ പി വഴി നൽകുന്ന എല്ലാ സാമൂഹികസുരക്ഷാ ആനുകൂല്യങ്ങളും സ്വകാര്യ മേഖലയിൽ ചികിത്സ തേടുന്ന രോഗികൾക്കും ലഭ്യമാകും. പുതിയതായി ആരംഭിച്ച 3 സ്റ്റെപ്പ് സെന്ററുകൾ
അടക്കം 13 സ്റ്റെപ്പ് സെന്ററുകൾ ആണ് ജില്ലയിലുള്ളത്.

Related posts

പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് റിട്ട..അധ്യാപകൻ മരണപ്പെട്ടു………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 248 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

ഇ​രി​ക്കൂ​റി​ലെ​ത്തും 429 കോ​ടി​യു​ടെ നി​ക്ഷേ​പം

Aswathi Kottiyoor
WordPress Image Lightbox