മട്ടന്നൂർ: മട്ടന്നൂർ ഗവ. പോളി ടെക്നിക്ക് കോളജിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെയും വനിതാ ഹോസ്റ്റലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ മുഖ്യാതിഥിയായിരുന്നു. ഡോ. വി. വേണു സ്വാഗതം പറഞ്ഞു.
300 ലക്ഷം രൂപ ചെലവിൽ നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഒന്നാംഘട്ടമാണ് ഉദ്ഘാടനം ചെയ്തത്. 106 ലക്ഷം രൂപ ചെലവിലാണ് വനിതാ ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കിയത്. കോളജിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കൗൺസിലർ പി. റീത്ത, വി.എൻ. സത്യേന്ദ്രനാഥ്, കെ.വി. ജയചന്ദ്രൻ പ്രിൻസിപ്പൽ എം.സി.പ്രകാശൻ, കെ.പി. ഷെരീഫ് ഹുസൈൻ, കെ.പുരുഷോത്തമൻ, എൻ.വി. ചന്ദ്രബാബു, സുരേഷ് മാവില, രാജൻ പുതുക്കുടി, സി.വിജയൻ, ഇ.പി. ഷംസുദ്ദീൻ, ടി.രമേശൻ, കെ.അക്ഷയ് തുടങ്ങിയവർ പ്രസംഗിച്ചു.