കണ്ണൂര്: ട്രാഫിക് നിയമ ബോധവൽക്കരണത്തിന്റെ ഭാഗമായി കതിരൂർ പോലീസും കതിരൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ NSS, SPC യൂണിറ്റുകളും തലശ്ശേരി മോട്ടോർ വെഹിക്കിൾ ഡിപ്പാര്ട്മെന്റും സംയുക്തമായി ക്യാമ്പയിൻ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്ഘാടനം കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് സനൽ കുമാർ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി കതിരൂർ ഗവൺമെൻറ് സ്കൂളിൽ വച്ച് വിദ്യാർഥികൾക്കായി റോഡ് സേഫ്റ്റി എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. വിദ്യാർഥികളും പൊതുജനങ്ങളും റോഡ് സേഫ്റ്റിയെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞയെടുത്തു. കതിരൂർ പോലീസും SPC ,NSS യൂനിറ്റുകളും ചേർന്നു ടൗണിൽ വാഹന പരിശോധന നടത്തുകയും കൃത്യമായി ഗതാഗതനിയമം പാലിച്ചു വരുന്നവർക്കു മധുരവും നിയമ ലംഘനം നടത്തിയവര്ക്ക് ജാഗ്രതാ മുന്നറിയിപ്പും നൽകി. പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനം സനൽകുമാർ വിതരണം ചെയ്തു. കതിരൂർ സബ്ബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങില് കതിരൂർ SI അഭിലാഷ് സ്വാഗതം പറഞ്ഞു. തലശ്ശേരി ജോയിന്റ് RTO അനിൽകുമാർ വിദ്യാർഥികൾക്കുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു ജനമൈത്രി ബീറ്റ് ഓഫീസർ രജീഷ് പന്തക്കൽ നന്ദിയും പറഞ്ഞു.