36.3 C
Iritty, IN
April 29, 2024
  • Home
  • Mattanur
  • പഴശി മെയിൻ ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി
Mattanur

പഴശി മെയിൻ ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന മ​ട്ട​ന്നൂ​ർ കാ​ര​യി​ലെ പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ മെ​യി​ൻ ക​നാ​ലി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പു​ന​ർ​നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ര​ണ്ട് വ​ർ​ഷം മു​മ്പു​ള്ള പ്ര​ള​യ​ത്തി​ലാ​ണ് കാ​ര​യി​ൽ ക​നാ​ൽ റോ​ഡ് ത​ക​ർ​ന്ന​ത്. വ​ലി​യ തോ​ടി​നു മു​ക​ളി​ൽ ര​ണ്ട് ഗു​ഹാ​ദ്വാ​ര​വു​മാ​യി നി​ർ​മി​ച്ച ക​ലു​ങ്കും അ​തി​ന് മു​ക​ളി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്തി​യ റോ​ഡു​ക​ളും ന​ടു​വി​ൽ നി​ർ​മി​ച്ച ക​നാ​ലു​മാ​ണ് പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ത‌്. ബ​സ് സ​ർ​വീ​സ് അ​ട​ക്ക​മു​ള്ള റോ​ഡ്‌ ര​ണ്ടാ​യി പി​ള​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു.
ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ സ​ർ​ക്കാ​ർ അ​ഞ്ച‌് കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​ണ‌് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത‌്. ക​ലു​ങ്ക് പൊ​ളി​ച്ചു​മാ​റ്റി പു​തി​യ​ത് നി​ർ​മിക്കു​ന്നു​ണ്ട‌്. കോ​ൺ​ക്രീ​റ്റി​നു മു​ക​ളി​ൽ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി റോ​ഡു​ക​ളും ക​നാ​ലും നി​ർ​മി​ക്കും. റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ മാ​സ​ങ്ങ​ളോ​ളം പ്ര​ദേ​ശ​വാ​സി​ക​ൾ മ​റ്റു വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​റു​ള്ള​ത്. ക​നാ​ലി​നോ​ട് ചേ​ർ​ന്നു താ​ത്കാ​ലി​ക റോ​ഡ് നി​ർ​മി​ച്ചാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്. കോ​ടി​ക​ൾ ചെ​ല​വി​ട്ട് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Related posts

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുനരധിവാസ കേന്ദ്രം..

Aswathi Kottiyoor

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു.

Aswathi Kottiyoor

സംസ്ഥാന അതിർത്തിയിൽ എക്സൈസ് പോലീസ് ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന

Aswathi Kottiyoor
WordPress Image Lightbox