26.4 C
Iritty, IN
May 15, 2024
  • Home
  • Mattanur
  • മ​ട്ട​ന്നൂ​ർ പോ​ളി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Mattanur

മ​ട്ട​ന്നൂ​ർ പോ​ളി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക്ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​വി. വേ​ണു സ്വാ​ഗ​തം പ​റ​ഞ്ഞു.
300 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ ഒ​ന്നാം​ഘ​ട്ട​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 106 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വ​നി​താ ഹോ​സ്റ്റ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ വേ​ണു, വൈ​സ് ചെ​യ​ർ​മാ​ൻ പി.​പു​രു​ഷോ​ത്ത​മ​ൻ, കൗ​ൺ​സി​ല​ർ പി. ​റീ​ത്ത, വി.​എ​ൻ. സ​ത്യേ​ന്ദ്ര​നാ​ഥ്, കെ.​വി. ജ​യ​ച​ന്ദ്ര​ൻ പ്രി​ൻ​സി​പ്പ​ൽ എം.​സി.​പ്ര​കാ​ശ​ൻ, കെ.​പി. ഷെ​രീ​ഫ് ഹു​സൈ​ൻ, കെ.​പു​രു​ഷോ​ത്ത​മ​ൻ, എ​ൻ.​വി. ച​ന്ദ്ര​ബാ​ബു, സു​രേ​ഷ് മാ​വി​ല, രാ​ജ​ൻ പു​തു​ക്കു​ടി, സി.​വി​ജ​യ​ൻ, ഇ.​പി. ഷം​സു​ദ്ദീ​ൻ, ടി.​ര​മേ​ശ​ൻ, കെ.​അ​ക്ഷ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ…

Aswathi Kottiyoor

പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​ര​ൽ

Aswathi Kottiyoor

വീട്ടിനുള്ളിൽ വയോധിക മരിച്ച നിലയിൽ……..

Aswathi Kottiyoor
WordPress Image Lightbox