24.7 C
Iritty, IN
May 4, 2024
  • Home
  • Mattanur
  • മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി
Mattanur

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി

മ​ട്ട​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും മ​ഴ​ക്കാ​ല രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ടെ​യും സാ​ഹ​ച​ര്യ​ത്തി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. ‌
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് കെ​ട്ടി​ട ഉ​ട​മ​സ്ഥ​രോ​ടും കോ​ൺ​ട്രാ​ക്ട​ർ​മാ​രോ​ടും നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ഇ​ത്ത​രം താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ശു​ചി​ത്വ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​വും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി.
തൊ​ഴി​ലാ​ളി​ക​ൾ​ക്കു കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​നെ അ​റി​യി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. താ​മ​സ സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ന്ന​തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചു സൂ​ക്ഷി​ച്ച് ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്കു കൈ​മാ​റു​ന്ന​തി​നും ആ​വ​ശ്യ​പ്പെ​ട്ടു.
ക​ല്ലൂ​ർ മ​ര​മി​ല്ലി​നോ​ടു ചേ​ർ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​കേ​ന്ദ്രം ശു​ചി​ത്വ​ര​ഹി​ത​മാ​യി ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് അ​ന്തേ​വാ​സി​ക​ളാ​യ മി​ൽ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​ത​ന്നെ ശു​ചീ​ക​ര​ണം ന​ട​ത്തി​ക്കു​ക​യും കൈ​വ​ശ​ക്കാ​ര​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.
മാ​സ്ക് ധ​രി​ക്കു​ന്ന​തി​നും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. വി​നോ​ദ്കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ഗേ​ഷ് പാ​ലേ​രി വീ​ട്ടി​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജോ​യ് കു​മാ​ർ കാ​ര്യ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് ടാക്സിച്ചങ്ങല…

Aswathi Kottiyoor

പാഴ്​ കടലാസ് വിറ്റ് പണമാക്കി മട്ടന്നൂര്‍ നഗരസഭ

Aswathi Kottiyoor

മട്ടന്നൂരിൽ ആ​രോ​ഗ്യവിഭാഗം പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox