27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • 2613.38 കോ​ടി രൂ​പ​യു​ടെ 77 പ​ദ്ധ​തി​ക​ൾ​ക്കു​കൂ​ടി കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം
Kerala

2613.38 കോ​ടി രൂ​പ​യു​ടെ 77 പ​ദ്ധ​തി​ക​ൾ​ക്കു​കൂ​ടി കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം

2613.38 കോ​​​ടി രൂ​​​പ​​​യു​​​ടെ 77 പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കി​​​ഫ്ബി ബോ​​​ർ​​​ഡ് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​താ​​​യി ധ​​​നമ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് കി​​​ഫ്ബി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ആ​​​കെ തു​​​ക 63250.66 കോ​​​ടി രൂ​​​പ​​​യാ​​​യി.

ഇ​​​ന്ന​​​ലെ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ പ്ര​​​ധാ​​​ന​​​ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ 147 സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കാ​​​യി 433.46 കോ​​​ടി രൂ​​​പ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കാ​​​യി 175.12 കോ​​​ടി​​​യും ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി 1106.51 കോ​​​ടി രൂ​​​പ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചു. പൊ​​​തു​​​മ​​​രാ​​​മ​​​ത്തു​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി 504.53 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം. വൈ​​​ക്കം, പാ​​​യം, കാ​​​ക്ക​​​നാ​​​ട് തി​​​യേ​​​റ്റ​​​ർ സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 42.93 കോ​​​ടി രൂ​​​പ​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ന​​​ല്കി. കാ​​​ല​​​ടി മാ​​​ർ​​​ക്ക​​​റ്റ് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് 1287 കോ​​​ടി രൂ​​​പ, കൂ​​​ത്തു​​​പ​​​റ​​​ന്പ്, പ​​​ത്ത​​​നം​​​തി​​​ട്ട, പാ​​​ല​​​ക്കാ​​​ട്, നെ​​​ടു​​​ങ്ക​​​ണ്ടം, പീ​​​രു​​​മേ​​​ട് കോ​​​ട​​​തി സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 169.99 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും അം​​​ഗീ​​​കാ​​​രം ന​​​ല്കി.

വ്യ​​​വ​​​സാ​​​യ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ ആ​​​ല​​​പ്പു​​​ഴി​​​ൽ ഓ​​​ങ്കോ​​​ള​​​ജി പാ​​​ർ​​​ക്കി​​​നാ​​​യി 62.76 കോ​​​ടി​​​യും ഹി​​​ന്ദു​​​സ്ഥാ​​​ൻ ന്യൂ​​​സ് പ്രി​​​ന്‍റ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​നാ​​​യി 200 കോ​​​ടി രൂ​​​പ​​​യും അ​​​നു​​​വ​​​ദി​​​ച്ചു. ജ​​​ല​​​വി​​​ഭ​​​വ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ 52.48 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം ന​​​ല്കി​​​യ​​​ത്.​​​ഫി​​​ഷീ​​​സ് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ 42.49 കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. ഇ​​​തി​​​ൽ ആ​​​റ്റി​​​ങ്ങ​​​ൽ, കു​​​ണ്ട​​​റ, മ​​​ണ്ണ​​​ഞ്ചേ​​​രി, ചെ​​​ത്തി, പ​​​ള്ളി​​​മു​​​ക്ക്, സൗ​​​ത്ത് പ​​​ര​​​വൂ​​​ർ, അ​​​ഞ്ച​​​ൽ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, പു​​​ന​​​ലൂ​​​ർ, പ​​​ത്ത​​​നാ​​​പു​​​രം, പു​​​ന്ന​​​മൂ​​​ട്, വി​​​ള​​​വൂ​​​ർ​​​ക്ക​​​ൽ, ക​​​ട​​​യ്ക്കാ​​​വൂ​​​ർ, കു​​​ന്പ​​​ഴ, അ​​​ടൂ​​​ർ, ചേ​​​ർ​​​ത്ത​​​ല, കു​​​ന്നം​​​കു​​​ളം മ​​​ത്സ്യ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും ധ​​​ന മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Related posts

വേനൽക്കാലത്ത് തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ

Aswathi Kottiyoor

നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

Aswathi Kottiyoor

ഈ മാസത്തെ റേഷന്‍ വിതരണം മെയ്‌ അഞ്ചുവരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox