യൗസേപ്പിതാവിന്റെ വർഷത്തിൽത്തന്നെ ഒരു കുടുംബവർഷാചരണംകൂടി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. സ്നേഹത്തിന്റെ സന്തോഷം എന്ന ചാക്രിക ലേഖനത്തിന്റെ അഞ്ചാം വാർഷികം പ്രമാണിച്ച് 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെയായിരിക്കും കുടുംബവർഷമായി ആചരിക്കുക.
ഈ വർഷാചരണത്തിലൂടെ സ്നേഹം ആഴത്തിൽ പങ്കുവയ്ക്കുന്ന ബലിവേദികളായി ഓരോ കുടുംബവും മാറണമെന്നു സഭ ആഗ്രഹിക്കുന്നു. 2020 ഡിസംബർ എട്ടിന് ആരംഭിച്ച് 2021 ഡിസംബർ എട്ടിന് അവസാനിക്കുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തോടു ചേർത്താണ് മാർപാപ്പ കുടുംബവർഷം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രായമായവർക്കും മുത്തച്ഛന്മാർക്കും മുത്തശിമാർക്കുംവേണ്ടി ആഗോളസഭയിൽ ഒരുദിവസം ആചരിക്കാനും മാർപാപ്പ തീരുമാനിച്ചു. എല്ലാവർഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയായിരിക്കും ഈ പ്രത്യേക ദിനാചരണം.