23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​നോ​ദി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ധി​യി​ൽ നി​ന്ന് 6.67 ല​ക്ഷം
kannur

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ വി​നോ​ദി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ധി​യി​ൽ നി​ന്ന് 6.67 ല​ക്ഷം

ക​ണ്ണൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മു​ഴ​ക്കു​ന്ന് വ​ട്ട​പ്പൊ​യി​ല്‍ സ്വ​ദേ​ശി വി​നോ​ദി​ന് 6.67 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഇ​രി​ട്ടി​യി​ല്‍ മ​ന്ത്രി​മാ​രാ​യ ഇ.പി.ജ​യ​രാ​ജ​ന്‍, കെ.കെ.ശൈ​ല​ജ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സാ​ന്ത്വ​ന സ്പ​ര്‍​ശം അ​ദാ​ല​ത്തി​ല്‍ വി​നോ​ദും ഭാ​ര്യ ഉ​ഷ​യും നേ​രി​ട്ടെ​ത്തി ത​ങ്ങ​ളു​ടെ അ​വ​സ്ഥ ബോ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വ​യ​റിം​ഗ് ജോ​ലി ചെ​യ്താ​ണ് വി​നോ​ദ് ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍ മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞു വ​രു​ന്ന വ​ഴി പു​ല​ര്‍​ച്ചെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്ന് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 1.10 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ചി​കി​ത്സ​യ്ക്ക് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വാ​യി. കാ​ലി​നും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ​ത് മൂ​ലം തൊ​ഴി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ കു​ടും​ബം ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി. വി​നോ​ദ് മം​ഗ​ളൂ​രു​വി​ൽ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​ർ​ന്നു വ​രി​ക​യാ​ണ്.

Related posts

അ​ഴീ​ക്ക​ല്‍ ഗ്രീ​ൻ​ഫീ​ൽ​ഡ് തു​റ​മു​ഖം: ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും

Aswathi Kottiyoor

ആറളത്തെ യാത്രാക്ലേശങ്ങള്‍ക്ക് അവസാനം; ഓടംതോട്-വളയംചാല്‍ പാലങ്ങള്‍ ഒരുങ്ങുന്നു. –

Aswathi Kottiyoor

ബ​സു​ക​ളി​ല്‍ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂടുതൽ യാ​ത്ര​ക്കാ​ര്‍ പാ​ടി​ല്ല

Aswathi Kottiyoor
WordPress Image Lightbox