26 C
Iritty, IN
October 14, 2024
  • Home
  • kannur
  • ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളുടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം
kannur

ക​ള​ക്‌​ട​റേ​റ്റി​നു മു​ന്നി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളുടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം

ക​ണ്ണൂ​ർ: പി​എ​സ്‌​സി​യെ നോ​ക്കു​കു​ത്തി​യാ​ക്കി വേ​ണ്ട​പ്പെ​ട്ട​വ​രെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ തി​രു​കി​ക്ക​യ​റ്റു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ക​ണ്ണൂ​രി​ലും ശ​ക്ത​മാ​യി.

ഇ​ന്ന​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്‌​ട​റേ​റ്റി​ലേ​ക്കും പി​എ​സ്‌​സി ഓ​ഫീ​സി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​നു​മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ള​ക്‌​ട​റേ​റ്റി​നു​മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളു​ടെ ഭാ​ര്യ​മാ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യി​ൽ അ​ന​ധി​കൃ​ത നി​യ​മ​നം ന​ൽ​കി അ​ർ​ഹ​രാ​യ​വ​രെ ഒ​ഴി​വാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്കാ​ർ​ക്ക് ജോ​ലി ന​ൽ​കി അ​തു​വ​ഴി വ​ൻ ലെ​വി പി​രി​ച്ചെ​ടു​ക്കാ​നാ​ണ് പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വ​ർ​ഷ​ങ്ങ​ളോ​ളം ഊ​ണും ഉ​റ​ക്ക​വു​മൊ​ഴി​ച്ച് പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി റാ​ങ്ക് ലി​സ്റ്റി​ൽ വ​ന്നി​ട്ടും ജോ​ലി ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ന്ന സ​ർ​ക്കാ​രി​നെ​തി​രേ ഉ​യ​രു​ന്ന രോ​ഷാ​ഗ്നി​യി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ ചാ​ന്പ​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കെ. ​ബി​ജി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ർ.​പി. വി​ബീ​ഷ്, യു.​പി. ഫാ​റൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​നു മു​ന്പ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​ള​ക്‌​ട​റേ​റ്റി​ന് മു​ന്നി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ക​ള​ക്‌​ട​റേ​റ്റി​ന്‍റെ വ​ട​ക്കേ ക​വാ​ടം മു​ത​ൽ തെ​ക്കേ ക​വാ​ടം വ​രെ​യു​ള്ള റോ​ഡി​ലാ​ണ് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്. ആ​ർ.​പി. വി​ബീ​ഷ്, യ​തി​ൻ, അ​തു​ൽ, വി​ക്‌​ട​ർ, വി​ജീ​ഷ്, സ്വാ​തി, രേ​ഖ എ​ന്നി​വ​രാ​ണ് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യ​ത്.

Related posts

ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.

Aswathi Kottiyoor

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് 60 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ‌‌

Aswathi Kottiyoor
WordPress Image Lightbox