24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • 25-ാമത് രാജ്യന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് ഫെബ്രുവരി 27 കൊടിയിറങ്ങും………….
kannur

25-ാമത് രാജ്യന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് ഫെബ്രുവരി 27 കൊടിയിറങ്ങും………….

മലബാറിന്റെ ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച് ചിത്രങ്ങളുടെ കാഴ്ചവസന്തമൊരുക്കിയ 25-ാമത് രാജ്യന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് ഫെബ്രുവരി 27 കൊടിയിറങ്ങും. ഫെബ്രുവരി 23ന് ആരംഭിച്ച് ഇന്ന് രാത്രി അവസാനിക്കുന്ന മേള തലശ്ശേരിയിലും ഇവിടുത്തെ ജനങ്ങളുടെ മനസ്സിലും ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്. പരമ്പരാഗതമായി സിനിമയോട് മികച്ച കാഴ്ചപ്പാട് പുലര്‍ത്തുന്ന തലശ്ശേരിയുടെ മണ്ണിന് പുത്തന്‍ അനുഭവം സമ്മാനിച്ചു കൊണ്ടാണ് അഞ്ച് ദിവസം നീണ്ട ഈ ചലച്ചിത്ര മാമങ്കം അവസാനിക്കുന്നത്. ഇന്ന് നടക്കുന്ന 22 പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നതോടെ ആകെ 112 പ്രദര്‍ശനങ്ങളാകും മേളയില്‍ സംഘടിപ്പിച്ചത്. വ്യത്യസ്ത ഭാഷകളിലായി ആകെ 80 ചിത്രങ്ങളാണുള്ളത്. നാല് സോണുകളിലായി സംഘടിപ്പിച്ചതിനാല്‍ സിനിമയോട് കമ്പമുള്ള സാധാരണക്കാരായ ജനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ മേളയില്‍ പങ്കാളികളാവാന്‍ കഴിഞ്ഞു. മേള ആരംഭിച്ചത് മുതല്‍ നല്ല ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും വര്‍ഷങ്ങളിലും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരു സ്ഥിരം വേദിയായി മാറും എന്ന പ്രതീക്ഷയിലാണ് തലശ്ശേരി

Related posts

കണ്ണൂർ ജില്ലയില്‍ 1484 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി………..

ഉ​രു​പ്പും​കു​റ്റി​യി​ൽ സാ​യു​ധ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox