കണ്ണൂർ: പതിനഞ്ച് വര്‍ഷം കാലപ്പഴക്കുള്ള വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ അനുവദിക്കണമെന്ന് കേരള ഗവ. ഡ്രൈവേഴ്സ് അസോസിയേഷന് (കെജിഡിഎ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് അഭ്യർഥിച്ചു. വിവിധ വകുപ്പുകളിൽ തസ്തിക സൃഷ്ടിച്ച് പിഎസ് സി വഴി നിയമനം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനവും വിരമിച്ചവര്‍ക്കുളള യാത്രയയപ്പും കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പവിത്രന് പൊരുന്നന്‍ അധ്യക്ഷത വഹിച്ചു.പി.കെ.ബിജു, സിജു പി. തോമസ്, എം മോഹനന് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കൃഷ്ണകുമാര്‍ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: പവിത്രന് പൊരുന്നന്‍ (പ്രസിഡന്റ്), പി.കെ.ബിജു (സെക്രട്ടറി.), കെ.ബിജു (ട്രഷറര്‍).