24.1 C
Iritty, IN
October 5, 2023
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.
Kottiyoor

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കൊട്ടിയൂര്‍ ദേവസ്വം ഓഫീസിനു സമീപത്തായി ഗാലറി ആന്റ് ഹെറിറ്റേജ് സെന്റര്‍ കം നടവഴിക്ക് ഒരു കോടി 67 ലക്ഷം രൂപയും, ട്രെയിനിംഗ് ആന്റ് പെര്‍ഫോമന്‍സ് സെന്ററിനായി 83,54220 രൂപയും ഡെയ്‌ലി മാര്‍ക്കറ്റ്, വീക്കന്റ് മാര്‍ക്കറ്റ് എന്നിവയ്ക്കായി 94,75812 രൂപയും കോഫീ കീയോസ്‌കിനായി 19,83931 രൂപയും പശുതൊഴുത്തിനായി 7,92882 രൂപയും ആണ് അനുവദിച്ചത്. കെല്‍ എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന് കീഴില്‍ എ.കെ കണ്‍സ്ട്രക്ഷന്‍ എറണാകുളം എന്ന കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് മുമ്പെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയുള്ള കൂടത്തില്‍ നാരായണന്‍ പറഞ്ഞു

Related posts

നിശബ്ദമായി മരിക്കുന്ന ബാവലിക്ക് ശവപ്പെട്ടി ഒരുക്കുന്നവർ……….

കൊട്ടിയൂർ വൈശാഖമഹോത്സവം: ‘ദൈവത്തെകാണല്‍’ ചടങ്ങ് നടന്നു…

കൊ​ട്ടി​യൂ​രി​ൽ വൈ​ശാ​ഖ മ​ഹോ​ത്സ​വം പ​ത്തു​മു​ത​ൽ

WordPress Image Lightbox