34.7 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..
Kottiyoor

പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ അധികാരികൾ ഉടൻ ഇടപെടണം : കെ സി വൈ എം ചുങ്കക്കുന്ന് മേഖല………..

ചുങ്കക്കുന്ന് : പാൽചുരം റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണം എന്നാവശ്യപെട്ട് കെ സി വൈ എം ചുങ്കക്കുന്ന് മേഖല സമിതി. ദിനംപ്രതി നൂറുകണക്കിന് ജനങ്ങൾ യാത്ര ചെയ്യുന്ന പാതയാണിത്. അതീവ ക്ലെശകരമാണ് ഈ റോഡിലൂടെ ഉള്ള യാത്ര. കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയാണിത്. സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജോലിക്കാർ, തുടങ്ങിയവരാണ് ഈ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇടുങ്ങിയ റോഡിൽ കൂടി ഉള്ള സഞ്ചാരം ഏറെ ദുർഗടമാണ്. യാത്രക്കാർക്ക് ഭീഷണിയായി കൂറ്റൻ പാറകഷ്ണങ്ങൾ അടർന്നു വീഴുവാൻ സാധ്യത ഉണ്ടെന്നും അധികാരികൾ ഉടൻ ഈ വിഷയത്തിൽ കണ്ണ് തുറന്ന് നടപടി എടുക്കണം എന്ന് മേഖല പ്രസിഡന്റ്‌ ശ്രീ ഡെറിൻ കൊട്ടാരത്തിൽ അഭിപ്രായപെട്ടു. ഡയറക്ടർ ഫാ ജോയി തുരുത്തേൽ, അനിമേറ്റർ sr നോയൽ മരിയ SABS, വൈസ് പ്രസിഡന്റ്‌ ബെറ്റി പുതുപ്പറമ്പിൽ, സെക്രട്ടറി വിമൽ കൊച്ചുപുരക്കൽ, ജോയിൻ സെക്രട്ടറി സിസിൽ മാളിയെക്കൽ,സോനു തടത്തിൽ,ജോഷൽ ഈന്തുങ്കൽ, ബിനിൽ മഠത്തിൽ,ജിൽട്ടൻ കൊച്ചുവെമ്പള്ളി എന്നിവർ പങ്കെടുത്തു.

Related posts

“കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ബോ​യ്സ് ടൗ​ൺ റോ​ഡി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം’

Aswathi Kottiyoor

കേരള ബി-ആർക്ക് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊട്ടിയൂർ സ്വദേശി തേജസ്സ് ജോസഫിനെ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂൾ അഭിനന്ദിച്ചു.

Aswathi Kottiyoor

പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു: ജൂൺ മൂന്നിന് ട്രക്കിംഗ്

Aswathi Kottiyoor
WordPress Image Lightbox