വനംവകുപ്പ് കേസെടുത്ത വിമുക്തഭടന് മുൻകൂർ ജാമ്യം
കേളകം: ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ചൂണ്ടയിട്ടതിന് വനംവകുപ്പ് കേസെടുത്ത വിമുക്തഭടൻ പ്രിൻസ് ദേവസ്യയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വനത്തിൽ അതിക്രമിച്ചു കയറി കെണി വച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ ശ്രമിച്ചെന്നു കാണിച്ചാണ് ഇയാൾക്കെതിരേ വനംവകുപ്പ് കേസെടുത്തത്.