28.6 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • പുഴ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി
Kelakam

പുഴ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി

ചെ​ട്ടി​യാം​പ​റ​മ്പ്: ചീ​ങ്ക​ണ്ണി​പ്പു​ഴ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഴ ശു​ചീ​ക​ര​ണ​വും ത​ട​യ​ണ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. പൂ​ക്കു​ണ്ട് കോ​ള​നി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെം​ബ​ർ ലീ​ലാ​മ്മ ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ചാ​ക്കോ, വേ​ലി​ക്ക​ക​ത്ത് മാ​ത്യു, ര​മ്യ ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​ട്ടി​യാം​പ​റ​മ്പ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ബി​നോ​യി പാ​ണാ​ൽ, വാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ, ചെ​ട്ടി​യാം​പ​റ​മ്പ് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ, എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം പ്ര​തി​നി​ധി​ക​ൾ, വി​വി​ധ പ​ള്ളി​ക്ക​മ്മ​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ശു​ചി​ക​ര​ണ​ത്തി​നും ത​ട​യ​ണ നി​ർ​മാ​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​രെ വ​ന​പാ​ല​ക​ർ ഭീ​ഷ​ണി പെ​ടു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​വേ​ദ​നം ന​ല്കി. അ​ട​ക്കാ​ത്തോ​ട് മു​ത​ൽ വ​ള​യം​ചാ​ൽ വ​രെ​യു​ള്ള പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം തു​ട​രും.

Related posts

ലൈസന്‍സ് ഫീസിന്റെ പിഴ അടച്ച തുക റീ ഫണ്ട് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തീരുമാനം വൈകുന്നതിനെതിരെ വ്യാപാരികള്‍…………..

Aswathi Kottiyoor

അടയ്ക്കാത്തോട്ടിലെ സന്തോഷിൻ്റെ മരണത്തിൽ ദുരുഹത – കൊലപാതകമെന്ന് കുടുംബം

Aswathi Kottiyoor

ജീപ്പ് മറിഞ്ഞ് 5 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox