24.3 C
Iritty, IN
June 26, 2024
  • Home
  • Kochi
  • വിവാഹമേക്കപ്പില്‍ ജനപ്രിയന്‍; ലൈംഗിക പീഡന പരാതികളില്‍ ഞെട്ടി അനീസിന്റെ ബന്ധുക്കള്‍.
Kochi

വിവാഹമേക്കപ്പില്‍ ജനപ്രിയന്‍; ലൈംഗിക പീഡന പരാതികളില്‍ ഞെട്ടി അനീസിന്റെ ബന്ധുക്കള്‍.


കൊച്ചി∙ ലൈംഗിക പീഡന ആരോപണങ്ങളിൽ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ 5 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു. ഇതുവരെ 7 പരാതികൾ ഇയാളെക്കുറിച്ചു ലഭിച്ചിട്ടുണ്ട്. പരാതികളിൽ മൊഴിയെടുപ്പു പൂർത്തിയാക്കിയ ശേഷം കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്യും.അനീസ് അൻസാരി ഇപ്പോഴും ഒളിവിലാണ്. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുമായി ബന്ധമുള്ള ചിലരെക്കൂടി കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.

വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിൽ അനീസ് തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നൽകിയത്.

വിവാഹദിന മേക്കപ്പിൽ ഏറെ ജനപ്രിയനായിരുന്ന അനീസിനെതിരായ പരാതികൾ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചു. ആദ്യപരാതി ഉയർന്നപ്പോൾ അനീസിനെ പിന്താങ്ങിയിരുന്ന പലരും കൂടുതൽ പരാതികൾ ഉയർന്നതോടെ നിശ്ശബ്ദരായി. കേസിൽ നിയമസഹായത്തിനായി അനീസിന്റെ ബന്ധുക്കൾ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനുള്ള ശ്രമവും തുടങ്ങി.

Related posts

വാഹന പരിശോധന: പൊലീസ് സംരക്ഷണം നൽകണം എന്ന നിർദേശം ചട്ടവിരുദ്ധം.

Aswathi Kottiyoor

കോവിഡ് വ്യാപനം: ഇന്ത്യക്ക് രണ്ടക്ക വളർച്ച എളുപ്പമല്ലെന്ന് വിദഗ്ധർ……….

Aswathi Kottiyoor

ബലാൽസംഗത്തിന് ക്വട്ടേഷൻ രാജ്യത്താദ്യം; സമാനതയില്ലാത്തത്’: സർക്കാർ കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox